عن عمرو بن شُعيب عن أبيه عن جدِّه قال: قال رسولُ الله صلى الله عليه وسلم:
«مُرُوا أولادكمِ بالصلاةِ وهم أبناءُ سبعِ سِنينَ، واضرِبوهم عليها وهم أبناءُ عَشرٍ، وفرِّقوا بينهم في المَضاجِعِ».
[حسن] - [رواه أبو داود] - [سنن أبي داود: 495]
المزيــد ...
അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക."
[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 495]
കുട്ടികൾക്ക് ഏഴ് വയസ്സായാൽ -അവർ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നിസ്കാരം നിർവ്വഹിക്കാൻ ആവശ്യമായ പാഠങ്ങൾ അവരെ ഈ സന്ദർഭത്തിൽ പഠിപ്പിക്കുകയും വേണ്ടതുണ്ട്. പത്ത് വയസ്സ് എത്തിക്കഴിഞ്ഞാൽ അതോടെ ഈ കൽപ്പനയുടെ ഗൗരവം വർദ്ധിക്കും. പിന്നീട് നിസ്കാരത്തിൽ കുറവ് വരുത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കണം. പത്ത് വയസ്സായ കുട്ടികളെ ഒരേ വിരിപ്പിൽ കിടത്തുക പാടില്ല. അവരെ ഓരോരുത്തരെയും മാറ്റിക്കിടത്തണം.