عن بريدة بن الحصيب رضي الله عنه قال: قال رسول الله صلى الله عليه وسلم : «من تَرَكَ صلاةَ العصرِ فقد حَبِطَ عَمَلُهُ».
[صحيح] - [رواه البخاري]
المزيــد ...

ബുറൈദഃ ബ്നുൽ ഹുസ്വയ്യിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അസ്വർ നമസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

അസ്വർ നമസ്കാരം മനപ്പൂർവ്വം ഉപേക്ഷിച്ചവൻ്റെ ശിക്ഷ ഈ ഹദീഥ് അറിയിക്കുന്നു. അസ്വർ നമസ്കാരം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത് പകലിലെ ജോലിയുടെ ക്ഷീണം കാരണത്താൽ വൈകിപ്പോകാൻ സാധ്യതയുള്ള നമസ്കാരമാണത്. മറ്റു നമസ്കാരങ്ങൾ ഉപേക്ഷിക്കുന്നതിനേക്കാൾ ഗുരുതരമാണ് അസ്വർ ഉപേക്ഷിക്കുന്നത് എന്ന കാരണവുമുണ്ട്. കാരണം പ്രത്യേകം ശ്രദ്ധിക്കാൻ അല്ലാഹു കൽപ്പിച്ച ഉൽകൃഷ്ടമായ നമസ്കാരം അസ്വറാണ്. അല്ലാഹു പറയുന്നു: "നമസ്കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്കാരം." (ബഖറ: 238) അസ്വർ ഉപേക്ഷിച്ചവനുള്ള ശിക്ഷ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമാവുകയും, അവയുടെ പ്രതിഫലം ഇല്ലാതാവുകയും ചെയ്യുമെന്നതാണ്. നമസ്കാരം ഉപേക്ഷിക്കുന്നത് അനുവദിച്ചു കൊണ്ടോ, അത് നിർബന്ധമാണെന്ന കാര്യം നിഷേധിച്ചു കൊണ്ടോ ഉപേക്ഷിച്ചാൽ മാത്രമേ പ്രവർത്തനങ്ങൾ നിഷ്ഫലമാകൂ എന്ന അഭിപ്രായം ചില പണ്ഡിതന്മാർക്കുണ്ട്. കാരണം അപ്പോൽ അത് (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന) കുഫ്റായി തീരും. ഈ ഹദീഥിൻ്റെ അടിസ്ഥാനത്തിൽ അസ്വർ നമസ്കാരം ഉപേക്ഷിക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്റാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്റല്ലാതെ പ്രവർത്തനങ്ങളെ മുഴുവൻ നിഷ്ഫലമാക്കുകയില്ല. ചില പണ്ഡിതന്മാർ പറഞ്ഞു: ഇത് താക്കീതിൻ്റെ ഭാഷയിൽ വന്ന പ്രയോഗമാണ്. അതായത് ആരെങ്കിലും അസ്വർ ഉപേക്ഷിച്ചാൽ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായവനെ പോലെയാണ് അവൻ്റെ അവസ്ഥ. എന്തായാലും അസ്വർ നമസ്കാരത്തിൻ്റെ ശ്രേഷ്ഠത ഈ ഹദീഥ് പ്രത്യേകം ബോധ്യപ്പെടുത്തുന്നു; കാരണം അത് ഉപേക്ഷിച്ചവൻ്റെ പ്രവർത്തനം നിഷ്ഫലമാകുമെന്നത് ഈ നമസ്കാരം അതിമഹത്തരമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അസ്വർ നമസ്കാരം അതിൻ്റെ സമയത്ത് തന്നെ നിർവ്വഹിക്കാനുള്ള പ്രേരണ.
  2. * നമസ്കാരം ഉപേക്ഷിക്കുന്നത് നിഷിദ്ധമാകുന്നു. പ്രത്യേകിച്ച് അസ്വർ നമസ്കാരം.
  3. * ആരെങ്കിലും ബോധപൂർവ്വം അസ്വർ നമസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രതിഫലം നഷ്ടമായിരിക്കുന്നു. ഈ ഹദീഥിനെ സ്ഥിരപ്പെട്ട മറ്റു ചില നിവേദനങ്ങളിൽ 'ബോധപൂർവ്വം ഉപേക്ഷിച്ചാൽ' എന്ന നിബന്ധന പ്രത്യേകം തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്.