عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«رُبَّ أَشْعَثَ مَدْفُوعٍ بِالْأَبْوَابِ لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ».
[صحيح] - [رواه مسلم] - [صحيح مسلم: 2622]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2622]
മുടിയിഴകൾ ജടകുത്തുകയും പൊടിപിടിക്കുകയും ചെയ്ത, എണ്ണ തേക്കുകയോ ധാരാളമായി കുളിക്കുകയോ ചെയ്യാൻ കഴിയാത്ത, ജനങ്ങൾക്കിടയിൽ സ്ഥാനമാനങ്ങളില്ലാത്ത, അവരുടെ വാതിലുകളിൽ നിന്ന് അകറ്റപ്പെടുന്ന, അവഗണിക്കപ്പെട്ട് ദൂരേക്ക് മാറ്റിനിറുത്തപ്പെടുന്ന എത്രയെത്ര പേരുണ്ട്; അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഒരു കാര്യം സംഭവിക്കുമെന്ന് അവൻ പറഞ്ഞാൽ അവനുള്ള ആദരവും അവൻ്റെ തേട്ടത്തിനുള്ള മറുപടിയും, അവൻ്റെ ശപഥം ലംഘിക്കപ്പെടാതിരിക്കാനുമായി അല്ലാഹു അക്കാര്യം യാഥാർത്ഥ്യമാക്കി നൽകുന്നതാണ്. അല്ലാഹുവിങ്കൽ അവനുള്ള സ്ഥാനവും ശ്രേഷ്ഠതയും കാരണത്താലാണത്.