عَنِ الْبَرَاءِ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا سَجَدْتَ، فَضَعْ كَفَّيْكَ وَارْفَعْ مِرْفَقَيْكَ».
[صحيح] - [رواه مسلم] - [صحيح مسلم: 494]
المزيــد ...
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നീ സുജൂദ് ചെയ്താൽ നിൻ്റെ രണ്ട് കൈപ്പത്തികളും (ഭൂമിയിൽ) വെക്കുകയും, നിൻ്റെ കൈമുട്ടുകൾ ഉയർത്തുകയും ചെയ്യുക."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 494]
നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ എങ്ങനെയാണ് കൈകൾ വെക്കേണ്ടത് എന്ന കാര്യം നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. രണ്ട് കൈപ്പത്തികളും ഭൂമിയിൽ (തറയിൽ) അമർത്തി വെക്കുകയും, ഖിബ്‌ലയുടെ ദിശയിലേക്ക് കൈവിരലുകൾ വരുന്ന വിധത്തിൽ അവ ചേർത്തു പിടിക്കുകയും ചെയ്യണം. അതോടൊപ്പം കൈമുട്ടുകൾ ഭൂമിയിൽ സ്പർശിക്കാതെ ഉയർത്തി പിടിക്കുകയും രണ്ട് പാർശ്വങ്ങളിൽ നിന്നും അകറ്റി പിടിക്കുകയും വേണം.