عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ اللهَ عَزَّ وَجَلَّ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ»، قَالَ عُمَرُ: فَوَاللهِ مَا حَلَفْتُ بِهَا مُنْذُ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْهَا ذَاكِرًا وَلَا آثِرًا.
[صحيح] - [متفق عليه] - [صحيح مسلم: 1646]
المزيــد ...
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1646]
പിതാവിൻ്റെയോ പിതാമഹന്മാരുടെയോ പേരുകൾ കൊണ്ട് ശപഥം ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ആരെങ്കിലും ശപഥം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ പേരിൽ മാത്രം ശപഥം ചെയ്യട്ടെ. ഒരിക്കലും അല്ലാഹുവല്ലാത്തവരുടെ പേരിൽ അവൻ ശപഥം ചെയ്യാതിരിക്കട്ടെ. ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- യിൽ നിന്ന് ഈ ഹദീഥ് കേട്ടതിന് ശേഷം, അവിടുന്ന് ഇക്കാര്യം വിലക്കിയത് അറിഞ്ഞതിന് ശേഷം ബോധപൂർവ്വമോ, മറ്റൊരാളുടെ സംസാരത്തിൽ അല്ലാഹുവല്ലാത്തവരെ കൊണ്ടുള്ള ശപഥമുണ്ടെങ്കിൽ അത് വിവരിക്കുന്നതിന് വേണ്ടിയോ പോലും അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്യുന്ന വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല.