عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا اسْتَيْقَظَ أَحَدُكُمْ مِنْ مَنَامِهِ فَلْيَسْتَنْثِرْ ثَلَاثَ مَرَّاتٍ، فَإِنَّ الشَّيْطَانَ يَبِيتُ عَلَى خَيَاشِيمِهِ».
[صحيح] - [متفق عليه] - [صحيح مسلم: 238]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 238]
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂന്ന് തവണ മൂക്കിൽ വെള്ളം കയറ്റി ചീറ്റാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. വെള്ളം മൂക്കിലേക്ക് പ്രവേശിപ്പിച്ചതിന് ശേഷം ചീറ്റിക്കളയുക എന്നതാണ് ഹദീഥിൽ വന്ന 'ഇസ്തിന്ഥാർ' എന്ന പദത്തിൻ്റെ ഉദ്ദേശ്യം. പിശാച് മനുഷ്യൻ്റെ മൂക്കിനുള്ളിൽ രാത്രി കഴിച്ചു കൂട്ടുന്നു എന്നതാണ് അതിൻ്റെ കാരണമായി നബി -ﷺ- അറിയിച്ചത്.