عَنْ جَابِرٍ رضي الله عنه قال: أَخْبَرَنِي عُمَرُ بْنُ الْخَطَّابِ:
أَنَّ رَجُلًا تَوَضَّأَ فَتَرَكَ مَوْضِعَ ظُفُرٍ عَلَى قَدَمِهِ فَأَبْصَرَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «ارْجِعْ فَأَحْسِنْ وُضُوءَكَ» فَرَجَعَ، ثُمَّ صَلَّى.
[صحيح بشواهده] - [رواه مسلم] - [صحيح مسلم: 243]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു:
ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു.
[മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വഹീഹായത്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 243]
സ്വഹാബികളിൽ ഒരാൾ വുദൂഅ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തോളം ഭാഗം നനയാതെ കിടക്കുന്നത് നബി -ﷺ- കണ്ടുവെന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് അയാൾ നനക്കാതെ വിട്ട ആ ഭാഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അയാളോട് പറഞ്ഞു: മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക. ഓരോ അവയവത്തിനും അർഹമായ അളവ് വെള്ളം ഉപയോഗിക്കുകയും ചെയ്യുക. അങ്ങനെ അദ്ദേഹം തിരിച്ചു പോയി വുദൂഅ് പൂർണ്ണമായി ചെയ്യുകയും, പിന്നീട് നിസ്കരിക്കുകയും ചെയ്തു.