+ -

عَن عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما قَالَ: سُئِلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الْمَاءِ وَمَا يَنُوبُهُ مِنَ الدَّوَابِّ وَالسِّبَاعِ، فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا كَانَ الْمَاءُ قُلَّتَيْنِ لَمْ يَحْمِلِ الْخَبَثَ».

[صحيح] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن أبي داود: 63]
المزيــد ...

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് വെള്ളത്തെ കുറിച്ചും അതിൽ വന്നുപെടുന്ന മൃഗങ്ങളെയും ഹിംസ്രജന്തുക്കളെയും കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:
"വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടെങ്കിൽ അത് മാലിന്യത്തെ സ്വീകരിക്കുകയില്ല."

[സ്വഹീഹ്] - - [سنن أبي داود - 63]

വിശദീകരണം

വന്യജീവികളും മറ്റു മൃഗങ്ങളും കുടിക്കാൻ ഉപയോഗിക്കുന്ന ജലം ശുദ്ധിയുള്ളതാണോ എന്ന് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: വെള്ളം രണ്ട് ഖുല്ലത്ത് എത്തിയാൽ അത് നജസ് സ്വാധീനം ചെലുത്താത്ത വിധത്തിൽ അധികരിച്ചിരിക്കുന്നു. പഴയകാലത്ത് ഉപയോഗിച്ചിരുന്ന വലിയ പാത്രങ്ങൾക്കാണ് ഖുല്ലത്ത് എന്ന് പറഞ്ഞിരുന്നത്. ഏതാണ്ട് 210 ലിറ്റർ വെള്ളമാണ് രണ്ട് ഖുല്ലത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം. ഈ വെള്ളത്തിൽ നജസ് പ്രവേശിക്കുകയും അതിൻ്റെ നിറം, മണം, രുചി എന്നീ മൂന്ന് സ്വഭാവങ്ങളിൽ നജസ് കാരണത്താൽ മാറ്റം സംഭവിക്കുകയും ചെയ്താലല്ലാതെ ആ വെള്ളം നജസായി പരിഗണിക്കേണ്ടതില്ല.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വെള്ളത്തിൻ്റെ മൂന്ന് ഗുണങ്ങളിൽ ഏതെങ്കിലുമൊന്നിന് നജസ് വീണതു കാരണത്താൽ മാറ്റമുണ്ടായാൽ ആ വെള്ളം നജസായി പരിഗണിക്കപ്പെടും. നിറം, രുചി, മണം എന്നിവയാണ് ഈ മൂന്ന് ഗുണങ്ങൾ. 'രണ്ട് ഖുല്ലത്ത്' എന്ന് വെള്ളത്തിൻ്റെ അളവിനെ നിശ്ചയിച്ചത് പൊതുവെയുള്ള സ്ഥിതി പരിഗണിച്ചു കൊണ്ടാണ്; അല്ലാതെ കൃത്യമായ അളവല്ല ഉദ്ദേശ്യം.
  2. നജസ് കാരണത്താൽ വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റം സംഭവിച്ചാൽ ആ വെള്ളം -അത് കൂടുതലുണ്ടെങ്കിലും കുറച്ചാണെങ്കിലും- നജസാകും എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.