+ -

عَن أَبِي هُرَيْرَةَ رضي الله عنه قَالَ:
سَأَلَ رَجُلٌ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللهِ، إِنَّا نَرْكَبُ البَحْرَ، وَنَحْمِلُ مَعَنَا القَلِيلَ مِنَ الْمَاءِ، فَإِنْ تَوَضَّأْنَا بِهِ عَطِشْنَا، أَفَنَتَوَضَّأُ مِنَ الْبَحْرِ؟ فَقَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «هُوَ الطَّهُورُ مَاؤُهُ، الحِلُّ مَيْتَتُهُ».

[صحيح] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن الترمذي: 69]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ സമുദ്രത്തിൽ സഞ്ചരിക്കുന്നവരാണ്. കുറച്ചു വെള്ളം മാത്രമെ ഞങ്ങൾ ഒപ്പം കൊണ്ടുപോകാറുള്ളൂ. അത് കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്താൽ (കുടിക്കാൻ വെള്ളമില്ലാതെ) ഞങ്ങൾക്ക് ദാഹിക്കും. അതിനാൽ സമുദ്രത്തിലെ വെള്ളം കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്തു കൊള്ളട്ടെയോ?!" നബി -ﷺ- പറഞ്ഞു: "സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്."

[സ്വഹീഹ്] - - [سنن الترمذي - 69]

വിശദീകരണം

സ്വഹാബികളിൽ പെട്ട ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "ഞങ്ങൾ സമുദ്രത്തിൽ മീൻപിടിക്കുന്നതിനും കച്ചവടാവശ്യാർത്ഥങ്ങൾക്കായും മറ്റുമെല്ലാം കപ്പലിൽ സഞ്ചരിക്കാറുണ്ട്. ദാഹിച്ചാൽ കുടിക്കാൻ വേണ്ടി കുറച്ചു ശുദ്ധമായ വെള്ളവും ഞങ്ങൾ കൂടെ കരുതാറുണ്ട്. ഈ വെള്ളം വുദൂഅ് ചെയ്യാനും കുളിക്കാനും വേണ്ടി ഉപയോഗപ്പെടുത്തിയാൽ അത് തീർന്നു പോകുകയും, കുടിക്കാൻ ഞങ്ങൾക്ക് വെള്ളം ലഭിക്കാതെ വരുകയും ചെയ്യും. അതിനാൽ സമുദ്രജലം കൊണ്ട് വുദൂഅ് ചെയ്യാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ?!"
അപ്പോൾ സമുദ്രജലത്തെ കുറിച്ച് നബി -ﷺ- പറഞ്ഞു: "അതിലെ വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ്. അതിൽ നിന്ന് വുദൂഅ് ചെയ്യുന്നതും കുളിക്കുന്നതും അനുവദനീയമാണ്. അതിൽ നിന്ന് ലഭിക്കുന്ന മത്സ്യവും മറ്റും ഭക്ഷിക്കുന്നതും അനുവദനീയം തന്നെ; നിങ്ങൾ വേട്ടയാടി പിടിക്കുന്നതിന് മുൻപ് -ചത്തു കിടക്കുന്ന നിലയിലാണ്- അവയെ നിങ്ങൾ കണ്ടെത്തിയത് എങ്കിലും നിങ്ങൾക്കവ ഭക്ഷിക്കാവുന്നതാണ്."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സമുദ്ര ജീവികളുടെ ശവം ഭക്ഷ്യയോഗ്യമാണ്. സമുദ്രത്തിൽ മാത്രം ജീവിക്കുന്ന ജീവികൾ അതിൽ മരിച്ചു വീണാൽ അവയാണ് ഈ ഹദീഥിൻ്റെ പരിധിയിൽ പെടുക.
  2. ചോദ്യകർത്താവിൻ്റെ ചോദ്യത്തിൻ്റെ പരിധിയിൽ പെടാത്ത, എന്നാൽ അദ്ദേഹത്തിന് പ്രയോജനമേകുന്ന ചില കാര്യങ്ങൾ കൂടി ഉത്തരത്തിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമാണ്.
  3. വെള്ളത്തിൻ്റെ നിറമോ മണമോ രുചിയോ എന്തെങ്കിലും ശുദ്ധിയുള്ള വസ്തു കൊണ്ട് മാറ്റം സംഭവിച്ചാൽ ആ വെള്ളത്തിൻ്റെ ശുദ്ധീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയില്ല. മറിച്ച്, അതു കൊണ്ട് ശുദ്ധീകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ വെള്ളം അതിൻ്റെ യഥാർത്ഥ രൂപത്തിൽ തന്നെ ബാക്കിയുണ്ടായിരിക്കണം. വെള്ളത്തിൻ്റെ ഉപ്പുരസത്തിലോ ചൂടിലോ തണുപ്പിലോ എത്ര കടുത്ത മാറ്റം സംഭവിച്ചാലും ഈ വിധിയിൽ വ്യത്യാസമില്ല.
  4. സമുദ്രത്തിലെ വെള്ളം വലിയതും ചെറിയതുമായ അശുദ്ധികളെ നീക്കുന്നതാണ്. അഥവാ വുദൂഅ് ചെയ്യാനും കുളിക്കാനും ആ വെള്ളം ഉപയോഗിക്കാം. ശുദ്ധമായ പ്രതലത്തിൽ പതിച്ച നജസുകളെ നീക്കം ചെയ്യാനും അത് ഉപയോഗിക്കാം. ഉദാഹരണത്തിന് ശരീരത്തിനോ വസ്ത്രത്തിനോ ഭൂപ്രതലത്തിലോ മറ്റോ ഉണ്ടാകുന്ന നജസുകൾ ഇപ്രകാരം ശുദ്ധീകരിക്കാം.