عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ رَضيَ اللهُ عنها:
أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ لَمْ يَأْكُلِ الطَّعَامَ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَجْلَسَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي حَجْرِهِ، فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ، فَنَضَحَهُ وَلَمْ يَغْسِلْهُ.

[صحيح] - [متفق عليه] - [صحيح البخاري: 223]
المزيــد ...

ഉമ്മുഖൈസ് ബിൻത് മിഹ്സ്വൻ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞുമായി ഒരിക്കൽ അവർ നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) അവരുടെ കുട്ടിയെ തന്റെ മടിയിലിരുത്തിയപ്പോൾ, അവൻ നബി (ﷺ) യുടെ മടിയിൽ മൂത്രമൊഴിച്ചു. അപ്പോൾ നബി (ﷺ) വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അവിടുന്ന് വെള്ളം (മൂത്രമായ ഭാഗത്ത്) കുടയുക മാത്രമാണ് ചെയ്തത്; കഴുകിയില്ല.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 223]

വിശദീകരണം

ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞിനെയും കൊണ്ട് ഉമ്മു ഖൈസ് ബിൻത് മിഹ്സൻ (رضي الله عنها) നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) ആ കുട്ടിയെ തന്റെ മടിയിലിരുത്തി. ആ കുട്ടി നബി (ﷺ) യുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു. അപ്പോൾ അവിടുന്ന് വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെടുകയും, ആ വെള്ളം തൻ്റെ വസ്ത്രത്തിൽ കുടയുകയും ചെയ്തു; അവിടുന്ന് തൻ്റെ വസ്ത്രം കഴുകിയില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി (ﷺ) യുടെ ഉന്നതമായ സ്വഭാവവും അവിടുത്തെ വിനയവും.
  2. നല്ല പെരുമാറ്റവും, വിനയവും, കുട്ടികളോടുള്ള ദയയുമെല്ലാം പ്രോത്സാഹിക്കപ്പെട്ട സ്വഭാവഗുണങ്ങളാണ്. അതുപോലെ, കുട്ടികളെ ആദരിക്കുന്നതിലൂടെയും അവരെ മടിയിലിരുത്തുന്നതിലൂടെയും അവരുടെ മാതാപിതാക്കളുടെ മനസ്സിന് സന്തോഷം പകരുക എന്നതും നല്ല സ്വഭാവമാണ്.
  3. ഭക്ഷണം ആഗ്രഹത്തോടെ കഴിച്ചു തുടങ്ങിയിട്ടില്ലാത്ത ആൺകുട്ടിയുടെ മൂത്രം നജസ് (അശുദ്ധി) ആണ്.
  4. നബി (ﷺ) മൂത്രം വൃത്തിയാക്കിയ രൂപത്തിന് 'നദ്ഹ്' എന്നാണ് പറയുക. ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത ചെറിയ ആൺകുട്ടിയുടെ മൂത്രം കഴുകുന്ന കാര്യത്തിൽ മാത്രമുള്ള പ്രത്യേക ഇളവാണ് ഈ ഹദീഥിലുള്ളത്. എന്നാൽ, പെൺകുട്ടിയുടെ മൂത്രമാണെങ്കിൽ -തീരെ ചെറിയ കുട്ടിയാണെങ്കിൽ പോലും- അവളുടെ മൂത്രം കഴുകിത്തന്നെ വൃത്തിയാക്കുക എന്നത് നിർബന്ധമാണ്.
  5. ഉമ്മയുടെ പാൽ മാത്രം ആഹാരമാക്കുന്ന ആൺകുട്ടിയുടെ മലവും മറ്റു നജസുകളെ പോലെ കഴുകി വൃത്തിയാക്കുക തന്നെ വേണം.
  6. നദ്ഹ് എന്നാൽ കേവലം വെള്ളം എത്തിക്കൽ മാത്രമാണ്; കഴുകുക (ഗുസ്ൽ) എന്നാൽ അതിന് മേൽ അധികമായി ചെയ്യേണ്ട പ്രവർത്തിയാണ്.
  7. നജസായ സ്ഥലം പെട്ടെന്ന് ശുദ്ധീകരിക്കുന്നതിന് മുൻഗണന നൽകണം; അശുദ്ധിയിൽ നിന്ന് വേഗത്തിൽ മുക്തനാവാനും പിന്നീട് അത് വൃത്തിയാക്കുന്ന കാര്യം മറന്നുപോകാതിരിക്കാനും വേണ്ടിയാണിത്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ