عَنْ سَفِينَةَ رَضيَ اللهُ عَنْهُ قَالَ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُغَسِّلُهُ الصَّاعُ مِنَ المَاءِ مِنَ الجَنَابَةِ، وَيُوَضِّئُهُ المُدُّ.

[صحيح] - [رواه مسلم] - [صحيح مسلم: 326]
المزيــد ...

സഫീന -رَضِيَ اللَّهُ عَنْهُ- നിവേദനം:
"അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു 'സ്വാഅ്' വെള്ളം കൊണ്ട് ജനാബത്ത് കുളി നിർവ്വഹിക്കുകയും, ഒരു 'മുദ്ദ്' വെള്ളം കൊണ്ട് വുദൂഅ് എടുക്കുകയും ചെയ്യുമായിരുന്നു."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 326]

വിശദീകരണം

നബി -ﷺ- വലിയ അശുദ്ധിയിൽ (ജനാബത്ത്) നിന്ന് കുളിക്കാൻ ഒരു 'സ്വാഅ്' വെള്ളവും, വുദൂഅ് ചെയ്യാൻ ഒരു 'മുദ്ദ്' വെള്ളവുമാണ് ഉപയോഗിച്ചിരുന്നത്. ഒരു സ്വാഅ് എന്നത് നാല് മുദ്ദാണ്. സാധാരണ ശരീരപ്രകൃതിയുള്ള ഒരാളുടെ രണ്ട് കൈകൾ നിറയെ കൊള്ളുന്ന അളവാണ് ഒരു മുദ്ദ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വുദൂഅ് ചെയ്യുന്നതിനും ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുന്നതിനും വെള്ളം മിതമായി ഉപയോഗിക്കണമെന്നും, സുലഭമായി ലഭിക്കുന്ന വേളയിൽ പോലും ദുർവ്യയം ചെയ്യരുതെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.
  2. ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിച്ചു കൊണ്ട് മിതമായി ഉപയോഗിക്കുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്. നബിയുടെ -ﷺ- മാതൃക അതായിരുന്നു.
  3. വുദൂഇൻ്റെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട് തന്നെ, ധൂർത്തോ പിശുക്കോ ഇല്ലാതെ വുദൂഇൻ്റെ അവയവങ്ങൾ പൂർണ്ണമായി കഴുകുക എന്നതാണ് വേണ്ടത്. ഇക്കാര്യത്തിൽ സമയവും, വെള്ളത്തിൻ്റെ ലഭ്യതയുമെല്ലാം പരിഗണിക്കേണ്ടതുമാണ്.
  4. സ്ഖലനം സംഭവിക്കുകയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത ആൾക്കാണ് 'ജനാബത്തുകാരൻ' എന്ന് പറയുന്നത്. ശുദ്ധിയാകുന്നത് വരെ അയാൾ നിസ്കാരത്തിൽ നിന്നും ആരാധനകളിൽ നിന്നും വിട്ടുനിൽക്കുന്നത് (ഇജ്തിനാബ്) കൊണ്ടാണ് ഇതിന് 'ജനാബത്ത്' എന്ന പേര് വന്നത്.
  5. സ്വാഅ്: പ്രസിദ്ധമായ ഒരു അളവുപാത്രമാണ്. ഇവിടെ ഉദ്ദേശിക്കുന്നത് 'നബിയുടെ സ്വാഅ്' (അസ്സ്വാഉന്നബവി) ആണ്. 480 മിസ്ഖാൽ നല്ല ഗോതമ്പിൻ്റെ തൂക്കമാണത്. ലിറ്റർ കണക്കിലാണെങ്കിൽ 3 ലിറ്ററോളമാണ് ഇത് വരുക.
  6. മുദ്ദ്: ശറഇയ്യായ ഒരു അളവാണിത്. സാധാരണ ശരീരപ്രകൃതിയുള്ള ഒരാൾ രണ്ട് കൈകളും നീട്ടിപ്പിടിച്ച് കോരിയെടുക്കുന്ന അളവാണിത്. കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരം ഒരു സ്വാഇൻ്റെ നാലിലൊന്നാണിത്. മുദ്ദിൻ്റെ അളവ് 750 മില്ലിയാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ