عن أُمِّ عَطِيَّةَ رَضي الله عنها، وكَانَتْ بايَعَت النبيَّ صلى الله عليه وسلم، قالت:
كُنَّا لا نَعُدّ الكُدرَةَ والصُّفْرَةَ بعدَ الطُّهرِ شيئًا.

[صحيح] - [رواه أبو داود بهذا اللفظ، ورواه البخاري بدون زيادة (بعد الطهر)]
المزيــد ...

ഉമ്മു അത്വിയ്യഃ (റഹ) -നബി (സ) ക്ക് ബയ്അത്ത് നൽകിയ വനിതകളിൽ പെട്ടവരായിരുന്നു അവർ- നിവേദനം ചെയ്യുന്നു:
"ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന കാപ്പിനിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു."

സ്വഹീഹ് - അതുപോലെ ബുഖാരിയും ഉദ്ധരിച്ചിരിക്കുന്നു

വിശദീകരണം

നബി (സ) യുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വഹാബീ വനിതകൾ ആർത്തവം ശുദ്ധിയായതിന് ശേഷം ഗുഹ്യസ്ഥാനത്ത് നിന്ന് പുറത്തു വന്നിരുന്ന മഞ്ഞ നിറത്തിലോ കാപ്പി നിറത്തിലോ ഉള്ള സ്രവം ആർത്തവത്തിൻ്റെ ഭാഗമായ് കണ്ടിരുന്നില്ല എന്ന് ഉമ്മു അത്വിയ്യഃ (റഹ) അറിയിക്കുന്നു. അവർ അക്കാരണത്താൽ നിസ്കാരമോ, നോമ്പോ ഉപേക്ഷിച്ചിരുന്നില്ല എന്നർത്ഥം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന സ്രവം ആർത്തവ രക്തത്തിൻ്റെ ഭാഗമായി കണക്കാക്കേണ്ടതില്ല. ഈ സ്രവത്തിന് മഞ്ഞ നിറമോ കാപ്പി നിറമോ ഉണ്ടെങ്കിലും അത് പരിഗണിക്കേണ്ടതില്ല.
  2. ആർത്തവം ശുദ്ധിയാകുന്നതിന് മുൻപ് മഞ്ഞ നിറത്തിലോ കാപ്പി നിറത്തിലോ കാണപ്പെടുന്ന സ്രവം ആർത്തവമായി പരിഗണിക്കേണ്ടതുണ്ട്. കാരണം ആർത്തവത്തിൻ്റെ സമയം വരുന്ന രക്തം വെള്ളവുമായി കൂടിക്കലരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
  3. ആർത്തവത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന കാപ്പി നിറത്തിലോ മഞ്ഞ നിറത്തിലോ ഉള്ള സ്രവം കാണപ്പെട്ടാൽ സ്ത്രീ നിസ്കാരമോ നോമ്പോ ഉപേക്ഷിക്കേണ്ടതില്ല. മറിച്ച് ഇത്തരം സന്ദർഭങ്ങളിൽ വുദു ചെയ്യുകയും നിസ്കാരം നിർവ്വഹിക്കുകയുമാണ് വേണ്ടത്.