عن قيس بن عاصم رضي الله عنه قال:
أتيتُ النبيَّ صلى الله عليه وسلم أُريدُ الإسلامَ، فأَمَرَني أن أغتَسِلَ بماءٍ وسِدرٍ.
[صحيح] - [رواه أبو داود والترمذي والنسائي] - [سنن أبي داود: 355]
المزيــد ...
ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും സിദ്റും കൊണ്ട് കുളിക്കാൻ പറഞ്ഞു.
[സ്വഹീഹ്] - - [سنن أبي داود - 355]
ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്ത് ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യവുമായി ചെന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് വെള്ളവും സിദ്ർ മരത്തിൻ്റെ ഇലകളും കൊണ്ട് കുളിക്കാൻ കൽപ്പിച്ചു. സിദ്റിൻ്റെ ഇലകൾക്ക് നല്ല മണമുണ്ടാകും എന്നതിനാൽ പൊതുവെ ശുദ്ധീകരണത്തിൽ ഉപയോഗിക്കാറുണ്ടായിരുന്നു.