عَن أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ: مَنْ خَلَقَ كَذَا؟ مَنْ خَلَقَ كَذَا؟ حَتَّى يَقُولَ: مَنْ خَلَقَ رَبَّكَ؟ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللهِ وَلْيَنْتَهِ».

[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പിശാച് മനുഷ്യൻ്റെ മനസ്സിൽ വസ്‌വാസ് (ദുർമന്ത്രണം) നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇട്ടുതരുന്ന ചോദ്യങ്ങൾ പരിഹരിക്കേണ്ട രൂപമാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. പിശാച് മനുഷ്യനോട് 'ഇന്നത് സൃഷ്ടിച്ചത് ആരാണ്? ഇന്നത് സൃഷ്ടിച്ചത് ആരാണ്? ആകാശത്തെ സൃഷ്ടിച്ചത് ആരാണ്? ഭൂമിയെ സൃഷ്ടിച്ചത് ആരാണ്?' എന്നിങ്ങനെയെല്ലാം ചോദിക്കും. അതിനെല്ലാം വിശ്വാസി അവൻ്റെ മതം, ശുദ്ധപ്രകൃതി, ചിന്ത എന്നിവയുടെ തേട്ടം അനുസരിച്ച് അല്ലാഹു എന്ന് മറുപടി പറയും. എന്നാൽ പിശാച് ഈ ചോദ്യങ്ങളിലൊന്നും അവസാനിപ്പിക്കുകയില്ല. മറിച്ച്, അവൻ അവസാനം 'നിൻ്റെ റബ്ബിനെ ആരാണ് സൃഷ്ടിച്ചത്?' എന്നായിരിക്കും ചോദിക്കുക. ഈ അവസ്ഥയിൽ എത്തിയാൽ വിശ്വാസി പിശാചിൻ്റെ വസ്‌വാസിനെ മൂന്ന് കാര്യങ്ങൾ കൊണ്ട് പ്രതിരോധിക്കണം.
ഒന്ന്: അല്ലാഹുവിലുള്ള വിശ്വാസം.
രണ്ട്: പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടൽ.
മൂന്ന്: പിശാചിൽ നിന്നുള്ള ഈ ദുർമന്ത്രണത്തിനോടൊപ്പം മനസ്സിനെ അഴിച്ചു വിടൽ അവസാനിപ്പിക്കുക.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പിശാചിൻ്റെ ദുർമന്ത്രണങ്ങളായ വസ്‌വാസുകളിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിക്കുകയുമാണ് വേണ്ടത്. അതോടൊപ്പം ഇത്തരം പ്രയാസങ്ങൾ നീങ്ങാൻ അല്ലാഹുവിൽ അവൻ അഭയം തേടുകയും ചെയ്യേണ്ടതുണ്ട്.
  2. മനുഷ്യരുടെ മനസ്സിൽ വന്നെത്തുന്ന, അല്ലാഹുവിൻ്റെ ദീനിന് വിരുദ്ധമാകുന്ന എല്ലാ ദുർമന്ത്രണങ്ങളും (വസ്‌വാസുകളും) പിശാചിൽ നിന്നുള്ളതാണ്.
  3. അല്ലാഹുവിൻ്റെ അസ്തിത്വത്തെ കുറിച്ചുള്ള ചിന്ത വിലക്കപ്പെട്ട കാര്യമാണ്. അല്ലാഹുവിൻ്റെ സൃഷ്ടികളെ കുറിച്ചും അവൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചും ചിന്തിക്കാനാണ് ഇസ്‌ലാം പ്രോത്സാഹനം നൽകിയത്.
കൂടുതൽ