عن ابن عباس رضي الله عنهما قال:
جاءَ رجُلُ إلى النبي صلى الله عليه وسلم فقال: يا رسولَ اللهِ، إن أحدنا يجدُ في نفسِهِ -يُعرِّضُ بالشَّيءِ- لأَن يكونَ حُمَمَةً أحَبُّ إليه من أن يتكلَّم بِهِ، فقال: «اللهُ أكبرُ، اللهُ أكبرُ، الحمدُ لله الذي ردَّ كيدَه إلى الوسوسَةِ».
[صحيح] - [رواه أبو داود والنسائي في الكبرى] - [سنن أبي داود: 5112]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ ചിലർക്ക് മനസ്സിൽ ചില കാര്യങ്ങൾ തോന്നലായി വന്നെത്തുന്നു; അത് (നാവ് കൊണ്ട്) സംസാരിക്കുന്നതിനേക്കാൾ അവന് പ്രിയങ്കരം ഒരു കരിക്കട്ടയായി തീരുന്നതായിരിക്കും." അവിടുന്ന് പറഞ്ഞു: "അല്ലാഹു അക്ബർ! അല്ലാഹു അക്ബർ! (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ!) പിശാചിൻ്റെ കുതന്ത്രത്തെ ദുർമന്ത്രണത്തിലേക്ക് നീക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും."
[സ്വഹീഹ്] - - [سنن أبي داود - 5112]
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! മനസ്സിൽ തോന്നലായി മിന്നിമറയുന്ന ചില കാര്യങ്ങൾ ഞങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. പക്ഷേ അവ സംസാരിക്കുക എന്നത് അത്രയും ഗുരുതരമായിരിക്കും. നാവ് കൊണ്ട് അത് പറയുന്നതിനേക്കാൾ അവന് പ്രിയങ്കരമാവുക ഒരു കരിക്കട്ടയായി തീരുന്നതാണ് എന്നു പറഞ്ഞാൽ അതിൻ്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്. അപ്പോൾ നബി -ﷺ- രണ്ട് തവണ അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് തക്ബീർ ചൊല്ലി. പിശാചിൻ്റെ കുതന്ത്രത്തെ കേവലം ദുർമന്ത്രണത്തിലേക്ക് മാറ്റിയ അല്ലാഹുവിനെ അവിടുന്ന് സ്തുതിക്കുകയും ചെയ്തു.