عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ»، ولفظ مسلم: «مَثَلُ الْبَيْتِ الَّذِي يُذْكَرُ اللهُ فِيهِ، وَالْبَيْتِ الَّذِي لَا يُذْكَرُ اللهُ فِيهِ، مَثَلُ الْحَيِّ وَالْمَيِّتِ».
[صحيح] - [متفق عليه] - [صحيح البخاري: 6407]
المزيــد ...
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണമാണ്." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണ്: "അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെടുന്ന ഭവനത്തിൻ്റെയും അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെടാത്ത ഭവനത്തിൻ്റെയും ഉപമ ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉപമയാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6407]
അല്ലാഹുവിനെ സ്മരിക്കുന്ന ഒരു വ്യക്തിയും അവനെ സ്മരിക്കാത്ത ഒരാളും തമ്മിലുള്ള വ്യത്യാസമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. ജീവിച്ചിരിക്കുന്നവനും മരിച്ചവനും തമ്മിൽ കാഴ്ച്ചയിലും പ്രയോജനത്തിലുമുള്ളതു പോലുള്ള വ്യത്യാസം അവർക്കിടയിലുണ്ട്. അല്ലാഹുവിനെ സ്മരിക്കുന്ന ഒരു വ്യക്തി ജീവസ്സുറ്റ ഒരാളെപ്പോലെയാണ്; അവൻ്റെ പ്രത്യക്ഷരൂപം ജീവൻ്റെ വെളിച്ചത്താൽ അലങ്കൃതമായിരിക്കുന്നു. അവൻ്റെ ഉള്ളുകളാകട്ടെ, തിരിച്ചറിൻ്റെ പ്രകാശത്താലും നന്മകളാലും നിറഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ സ്മരിക്കാത്ത ഒരാൾ മൃതദേഹത്തെ പോലെയാണ്; അവൻ്റെ പ്രത്യക്ഷരൂപം ചലനരഹിതമായിരിക്കുന്നു. അവൻ്റെ ഉള്ളാകട്ടെ, ഒരു പ്രയോജനവുമില്ലാതെ നിരർത്ഥകവുമായിരിക്കുന്നു.
ഇതു പോലെത്തന്നെയാണ് വീടുകളുടെ കാര്യവും; വീട്ടിലുള്ളവർ അല്ലാഹുവിനെ സ്മരിക്കുന്നുവെങ്കിൽ അത് ജീവനുള്ള വീടാണ്. അതല്ലെങ്കിൽ അല്ലാഹുവിനെ സ്മരിക്കാത്തവരെ ഉൾക്കൊള്ളുന്ന ആ വീട് മൃതദേഹത്തിന് സമാനമായിരിക്കുന്നു. വീടിനെ കുറിച്ച് ജീവനുള്ളതെന്നും മരിച്ചതെന്നുമെല്ലാം പറയുന്നത് അതിനുള്ളിൽ താമസിക്കുന്നവരെ പരിഗണിച്ചു കൊണ്ടാണ്.