عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا انْتَهَى أَحَدُكُمْ إِلَى الْمَجْلِسِ فَلْيُسَلِّمْ، فَإِذَا أَرَادَ أَنْ يَقُومَ فَلْيُسَلِّمْ، فَلَيْسَتِ الْأُولَى بِأَحَقَّ مِنَ الْآخِرَةِ».
[حسن] - [رواه أبو داود والترمذي والنسائي في الكبرى وأحمد] - [سنن أبي داود: 5208]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."
[ഹസൻ] - [رواه أبو داود والترمذي والنسائي في الكبرى وأحمد] - [سنن أبي داود - 5208]
ജനങ്ങൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് ആരെങ്കിലും വന്നെത്തിയാൽ അവൻ അവർക്ക് സലാം പറയട്ടെ എന്ന് നബി (ﷺ) അറിയിക്കുന്നു. ആ സദസ്സിൽ നിന്ന് അവൻ എഴുന്നേൽക്കുകയാണെങ്കിൽ അവരോട് വിടപറയുമ്പോഴും അവൻ സലാം പറയണം. സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ പറഞ്ഞ ആദ്യത്തെ സലാം, പിരിഞ്ഞു പോകുമ്പോഴുള്ള രണ്ടാമത്തെ സലാമിനേക്കാൾ കൂടുതൽ അർഹമല്ല.