عَنْ أبي سَعيدٍ الخُدريَّ رضي الله عنه قال: قال رسولُ الله صلَّى الله عليه وسلم ِ:
«إزْرَةُ المُسْلمِ إلى نصفِ السَّاق، وَلَا حَرَجَ -أو لا جُنَاحَ- فيما بينَهُ وبينَ الكعبينِ، وما كان أسفلَ منَ الكعبين فهو في النار، مَن جرَّ إزارَهُ بطرًا لم يَنْظُرِ اللهُ إليه».
[صحيح] - [رواه أبو داود وابن ماجه وأحمد] - [سنن أبي داود: 4093]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കിലും തൻ്റെ മുണ്ട് അഹങ്കാരത്തോടെ വലിച്ചിഴച്ചാൽ അല്ലാഹു അവനെ നോക്കുന്നതല്ല."
[സ്വഹീഹ്] - - [سنن أبي داود - 4093]
കാലിൻ്റെ താഴ്ഭാഗം മുഴുവനായി മറക്കുന്ന വിധത്തിൽ, വസ്ത്രം താഴേക്ക് വലിച്ചിഴക്കുന്നവരുടെ അവസ്ഥ മൂന്നിലൊന്നാണെന്ന് നബി (ﷺ) വിവരിക്കുന്നു: ഒന്ന്: കണങ്കാലിൻ്റെ മദ്ധ്യം വരെയാകുന്നതാണ് പുണ്യകരം. രണ്ട്: കണങ്കാലിൻ്റെ മദ്ധ്യം മുതൽ അതിന് താഴേക്ക്, നെരിയാണി വരെ ആകുന്നത് അനുവദനീയവും, യാതൊരു തെറ്റുമില്ലാത്തതുമാണ്. നെരിയാണി എന്നത് കൊണ്ട് ഉദ്ദേശ്യം കാൽപാദത്തിൻ്റെയും കണങ്കാലിൻ്റെയും സന്ധിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് എല്ലുകളാണ്. മൂന്ന്: രണ്ട് നെരിയാണികൾക്കും താഴേക്ക് ഇറങ്ങുക എന്നത് നിഷിദ്ധമാണ്. നരകശിക്ഷ ഭയപ്പെടേണ്ട തിന്മയാണത്. അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും ധിക്കാരത്തോടെയുമാണ് ഈ പ്രവർത്തി ചെയ്യുന്നത് എങ്കിൽ അല്ലാഹു അവനെ (കാരുണ്യത്തോടെ) നോക്കുക പോലും ചെയ്യുന്നതല്ല.