عَنْ أَنَسٍ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَوْ كَانَ لِابْنِ آدَمَ وَادِيَانِ مِنْ مَالٍ لَابْتَغَى وَادِيًا ثَالِثًا، وَلَا يَمْلَأُ جَوْفَ ابْنِ آدَمَ إِلَّا التُّرَابُ، وَيَتُوبُ اللهُ عَلَى مَنْ تَابَ».
[صحيح] - [متفق عليه] - [صحيح مسلم: 1048]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1048]
ആദമിന്റെ മകന് (മനുഷ്യന്) നിറയെ സ്വർണ്ണമുള്ള ഒരു താഴ്‌വര ലഭിച്ചാൽ പോലും, അവന്റെ പ്രകൃതമായ അത്യാഗ്രഹം കാരണത്താൽ മറ്റ് രണ്ട് താഴ്‌വരകൾ കൂടി വേണമെന്ന് അവൻ ആഗ്രഹിക്കും. മരിക്കുന്നതു വരെ.., ഖബ്റിലെ മണ്ണ് അവന്റെ വയറ് നിറയ്ക്കുന്നതുവരെ... അവൻ ദുൻയാവിനോട് അത്യാഗ്രഹമുള്ളവനായി തുടരുന്നതാണ്.