عَنْ عُمَرَ رضي الله عنه قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ لَبِسَ الحَرِيرَ فِي الدُّنْيَا لَمْ يَلْبَسْهُ فِي الآخِرَةِ».
[صحيح] - [متفق عليه] - [صحيح البخاري: 5834]
المزيــد ...
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5834]
ഇഹലോകത്ത് പട്ട് ധരിക്കുന്ന പുരുഷന്മാർ അതിൽ നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടാൽ പരലോകത്ത് അവർക്ക് അത് ധരിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- വിവരിക്കുന്നു.