عَنِ ابْنِ عَبَّاسٍ رَضيَ اللهُ عنهُما قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«البَسُوا مِنْ ثِيَابِكُمُ البَيَاضَ، فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ، وَكَفِّنُوا فِيهَا مَوْتَاكُمْ».
[صحيح] - [رواه أبو داود والترمذي وابن ماجه] - [سنن الترمذي: 994]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്. നിങ്ങളിൽ മരണപ്പെടുന്നവരെ അതിൽ നിങ്ങൾ കഫൻ ധരിപ്പിക്കുകയും ചെയ്യുക."
[സ്വഹീഹ്] - [رواه أبو داود والترمذي وابن ماجه] - [سنن الترمذي - 994]
വെള്ളനിറമുള്ള വസ്ത്രം ധരിക്കാനും, മരണപ്പെട്ടവരെ വെള്ളവസ്ത്രത്തിൽ കഫൻ ചെയ്യാനും നബി (ﷺ) ഉണർത്തുന്നു; വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് വെള്ളനിറമുള്ളവയാണ്.