عن عُقبة بن عامر الجُهني رضي الله عنه قال: قال رسولُ الله صلَّى الله عليه وسلم:
«الجاهِرُ بالقرآن كالجاهِرِ بالصَّدَقَةِ، والمُسِرُّ بالقرآن كالمُسِرِّ بالصَّدَقَة».
[صحيح] - [رواه أبو داود والترمذي والنسائي] - [سنن أبي داود: 1333]
المزيــد ...
ഉഖ്ബതു ബ്‌നു ആമിർ അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്."
[സ്വഹീഹ്] - - [سنن أبي داود - 1333]
വിശുദ്ധ ഖുർആൻ ജനങ്ങൾ കാൺകെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമായി നൽകുന്നവനെ പോലെയും, അത് രഹസ്യമാക്കുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ് എന്ന് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു.