عن عمر بن الخطاب رضي الله عنه قال: إنه سمع نبي الله صلى الله عليه وسلم يقول:
«لَو أَنَّكُمْ تَتَوَكَّلُونَ عَلَى اللهِ حَقَّ تَوَكُّلِهِ، لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خِمَاصًا وَتَرُوحُ بِطَانًا».
[صحيح] - [رواه الترمذي وابن ماجه وأحمد] - [مسند أحمد: 205]
المزيــد ...
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു:
"നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
[സ്വഹീഹ്] - - [مسند أحمد - 205]
ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യങ്ങളിൽ ഗുണം ലഭിക്കുന്നതിനും ദോഷം തടുക്കുന്നതിനും അല്ലാഹുവിൽ ഭരമേൽപ്പിക്കാനാണ് നബി ﷺ നമ്മെ പ്രേരിപ്പിക്കുന്നത്. കാരണം എല്ലാം നൽകുന്നതും എന്തൊന്ന് തടയുന്നതും ഉപകാരം നൽകുന്നതും ഉപദ്രവം നൽകുന്നതും അല്ലാഹു മാത്രമാണ്. അല്ലാഹുവിൻ്റെ മേൽ സത്യസന്ധമായ രൂപത്തിൽ ഭരമേൽപ്പിക്കുന്നതിനൊപ്പം ഉപകാരം നേടിത്തരുന്ന മാർഗങ്ങളും, ഉപദ്രവം തടുക്കുന്ന വഴികളും സ്വീകരിക്കാനും ശ്രദ്ധിക്കണം. ഈ രൂപത്തിൽ ഒരാൾ ഭരമേൽപ്പിച്ചാൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ, അല്ലാഹു നമുക്കും ഉപജീവനം നൽകുന്നതാണ്. പക്ഷികളെ നോക്കൂ; വിശന്ന വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു. പക്ഷികളുടെ ഈ പ്രവർത്തനം -രാവിലെ ഭക്ഷണമന്വേഷിച്ച് പുറപ്പെടുക എന്നത് - ഉപജീവനത്തിനായുള്ള മാർഗ്ഗം തേടലാണ്. (അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിച്ചിരുക്കുന്നു എന്ന ധാരണയിൽ) അവ കാരണങ്ങൾ സ്വീകരിക്കാതിരിക്കുകയോ അലസരായിരിക്കുകയോ ചെയ്യുന്നില്ല.