عَن ابنِ عباسٍ رضي الله عنهما أنَّ رسولَ اللهِ صلي الله عليه وسلم قال:
«لَو يُعطَى النّاسُ بدَعواهُم لادَّعَى رِجالٌ أموالَ قَومٍ ودِماءَهُم، ولَكِنَّ البَيِّنَةَ على المُدَّعِى، واليَمينَ على مَن أنكَرَ».
[صحيح] - [رواه البيهقي] - [السنن الكبرى للبيهقي: 21243]
المزيــد ...
അബ്ദുല്ലാഹി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്."
[സ്വഹീഹ്] - [ബൈഹഖി ഉദ്ധരിച്ചത്] - [السنن الكبرى للبيهقي - 21243]
ജനങ്ങൾക്ക് അവരുടെ കേവല അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ നൽകപ്പെടുകയും, തെളിവുകളോ സാഹചര്യത്തെളിവുകളോ ഒന്നും വേണ്ടത്തില്ലാത്ത സ്ഥിതി ആവുകയും ചെയ്തിരുന്നുവെങ്കിൽ മനുഷ്യരിൽ ചിലർ മറ്റുള്ളവരുടെ സമ്പത്തും ജീവനും അന്യായമായി കയ്യേറുമായിരുന്നു എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ എന്തൊരു കാര്യവും അവകാശപ്പെടുന്ന വ്യക്തിയാണ് അതിനുള്ള തെളിവ് മുന്നോട്ടുവെക്കേണ്ടത്. അവൻ്റെ പക്കൽ യാതൊരു തെളിവുമില്ല എന്നാണെങ്കിൽ ആരോപിതൻ്റെ മുൻപിൽ ഈ അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്; ആരോപിതൻ അത് നിഷേധിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിൻ്റെ മേൽ ശപഥം ചെയ്യണം. അതോടെ അവൻ നിരപരാധിയായി പരിഗണിക്കപ്പെടും.