+ -

عَن أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا تَثَاءَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ، فَإِنَّ الشَّيْطَانَ يَدْخُلُ».

[صحيح] - [رواه مسلم] - [صحيح مسلم: 2995]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലൊരാൾ കോട്ടുവായ ഇട്ടാൽ തൻ്റെ കൈ കൊണ്ട് വായയുടെ മേൽ പിടിക്കട്ടെ; തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കുന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2995]

വിശദീകരണം

മടിയോ നിറഞ്ഞ വയറോ മറ്റോ കാരണത്താൽ ആർക്കെങ്കിലും കോട്ടുവായ വരികയും, അതിനായി അവൻ വായ തുറക്കുകയുമാണെങ്കിൽ തൻ്റെ കൈ വായയുടെ മേൽ വെച്ചു കൊണ്ട് അത് അടച്ചു പിടിക്കട്ടെ എന്ന് നബി (ﷺ) കൽപ്പിക്കുന്നു. കാരണം (കോട്ടുവായ ഇടുമ്പോൾ) വായ തുറന്നു വെച്ചാൽ പിശാച് അതിലൂടെ പ്രവേശിക്കുന്നതാണ്; എന്നാൽ കൈ കൊണ്ട് വായ അടച്ചു പിടിക്കുന്നത് പിശാചിൻ്റെ പ്രവേശനത്തെ തടയുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഒരാൾ കോട്ടുവായ ഇടുന്ന അവസ്ഥയുണ്ടെങ്കിൽ സാധിക്കുന്നത്ര അവൻ അത് പിടിച്ചു വെക്കട്ടെ. തൻ്റെ വായ പിടിച്ചു വെച്ചു കൊണ്ട് -അത് തുറന്നു പോകാത്ത വിധത്തിൽ- അവന് വായ അടച്ച നിലയിൽ വെക്കാം. എന്നാൽ വായ പിടിച്ചു വെക്കാൻ സാധിക്കുന്നില്ലെങ്കിൽ അവൻ തൻ്റെ കൈ വായയുടെ മേൽ വെച്ച് കൊണ്ട് വായ അടച്ചു പിടിച്ചാലും മതിയാകും.
  2. എല്ലാ സന്ദർഭങ്ങളിലും ഇസ്‌ലാമിക മര്യാദകൾ മുറുകെ പിടിക്കണം. കാരണം, സൽസ്വഭാവത്തിൻ്റെയും പൂർണ്ണതകളുടെയും മാർഗം അതിൽ മാത്രമാണുള്ളത്.
  3. പിശാചിന് മനുഷ്യരിലേക്ക് കടന്നു വരാൻ സാധ്യതയുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കേണ്ടതുണ്ട്.
കൂടുതൽ