+ -

عَنْ عُقْبَةَ بْنِ عَامِرٍ رضي الله عنه قَالَ:
قُلْتُ: يَا رَسُولَ اللهِ مَا النَّجَاةُ؟ قَالَ: «امْلِكْ عَلَيْكَ لِسَانَكَ، وَلْيَسَعْكَ بَيْتُكَ، وَابْكِ عَلَى خَطِيئَتِكَ».

[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 2406]
المزيــد ...

ഉഖ്ബത്തു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക."

[സ്വഹീഹ്] - - [سنن الترمذي - 2406]

വിശദീകരണം

ഇഹലോകത്തും പരലോകത്തും രക്ഷപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് നബി -ﷺ- യോട് ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- ചോദിക്കുകയുണ്ടായി.
മൂന്ന് കാര്യങ്ങൾ മുറുകെ പിടിക്കാനാണ് നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞത്:
ഒന്ന്: നന്മയല്ലാത്ത എല്ലാ കാര്യത്തിൽ നിന്നും, തിന്മയടങ്ങുന്ന സർവ്വതിൽ നിന്നും നിൻ്റെ നാവിനെ നീ സംരക്ഷിക്കുക. നന്മയല്ലാതെ നീ ഒരിക്കലും സംസാരിക്കരുത്.
രണ്ട്: ഏകാന്തമായി അല്ലാഹുവിനെ ആരാധിക്കുന്നതിനും, അല്ലാഹുവിനുള്ള ആരാധനകളിൽ മുഴുകുന്നതിനും വേണ്ടി നിൻ്റെ വീട്ടിൽ നീ കഴിഞ്ഞു കൂടുകയും, (നാട്ടിൽ വ്യാപകമാകുന്ന) കുഴപ്പങ്ങളിൽ നിന്ന് നിൻ്റെ വീട്ടിൽ കഴിഞ്ഞു കൊണ്ട് നീ അകലം പാലിക്കുകയും ചെയ്യുക.
മൂന്ന്: നീ ചെയ്തു പോയ തിന്മകളുടെ പേരിൽ ഖേദിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് കണ്ണുനീർ വാർക്കുകയും ചെയ്യുക.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. രക്ഷയുടെ മാർഗങ്ങൾ തിരിച്ചറിയാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യവും ശ്രദ്ധയും.
  2. ഇഹലോകത്തും പരലോകത്തും വിജയം ലഭിക്കാൻ വേണ്ട വഴികൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
  3. മറ്റുള്ളവർക്ക് പ്രയോജനം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഒരാൾ ഉള്ളത് എങ്കിൽ അവൻ സ്വന്തത്തെ നന്നാക്കുന്നതിൽ മുഴുകട്ടെ. ജനങ്ങളുമായി കൂടിക്കലരുന്നത് തൻ്റെ ദീനീ നിഷ്ഠയെയും മനസ്സിനെയും ഉപദ്രവത്തിലാക്കുമെങ്കിലും ഇതേ മാർഗം അവൻ സ്വീകരിക്കട്ടെ.
  4. വീടിൻ്റെ പ്രാധാന്യത്തിലേക്കുള്ള സൂചന; പ്രത്യേകിച്ചും ഫിത്‌നകളുടെയും കുഴപ്പങ്ങളുടെയും കാലഘട്ടത്തിൽ. ദീൻ സംരക്ഷിക്കാനുള്ള മാർഗങ്ങളിലൊന്നാണത്.
കൂടുതൽ