+ -

عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ».

[صحيح] - [متفق عليه] - [صحيح مسلم: 1914]
المزيــد ...

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1914]

വിശദീകരണം

ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ മുള്ളുകളുള്ള ഒരു മരക്കൊമ്പ് ഒരു മനുഷ്യൻ കാണാനിടയായി. മുസ്‌ലിംകൾക്ക് പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ആ ഉപദ്രവം അയാൾ വഴിയിൽ നിന്ന് മാറ്റുകയും നീക്കിവെക്കുകയും, അല്ലാഹു അയാളോട് നന്ദി പുലർത്തുകയും, അയാൾക്ക് പൊറുത്തു നൽകുകയും ചെയ്തു എന്ന് നബി ﷺ അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കുന്നതിൻ്റെ ശ്രേഷ്ഠതയും, ആ പ്രവൃത്തി പാപങ്ങൾ അല്ലാഹു പൊറുത്തു നൽകാനുള്ള കാരണമാണെന്ന ഓർമപ്പെടുത്തലും.
  2. നന്മകൾ എത്ര ചെറുതും എളുപ്പമുള്ളതുമാണെങ്കിലും അവയൊരിക്കലും നിസ്സാരമായി കാണരുത്.
  3. ശുദ്ധി പാലിക്കലും, പ്രകൃതി സംരക്ഷണവും, പൊതുസുരക്ഷയും ഇസ്‌ലാമിൻ്റെ മര്യാദകളിൽ പെട്ടതാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ