+ -

عَنْ ‌أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَيُحِبُّ أَحَدُكُمْ إِذَا رَجَعَ إِلَى أَهْلِهِ أَنْ يَجِدَ فِيهِ ثَلَاثَ خَلِفَاتٍ عِظَامٍ سِمَانٍ؟» قُلْنَا: نَعَمْ. قَالَ: «فَثَلَاثُ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي صَلَاتِهِ خَيْرٌ لَهُ مِنْ ثَلَاثِ خَلِفَاتٍ عِظَامٍ سِمَانٍ».

[صحيح] - [رواه مسلم] - [صحيح مسلم: 802]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!" ഞങ്ങൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ നമസ്കാരത്തിൽ നിങ്ങൾ (ഖുർആനിലെ) മൂന്ന് ആയത്തുകൾ (വചനങ്ങൾ) പാരായണം ചെയ്യുന്നതാണ് ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 802]

വിശദീകരണം

നമസ്കാരത്തിൽ മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതാണ് ഒരാൾക്ക് തൻ്റെ വീട്ടിൽ ഗർഭിണികളായ, ഭാരമുള്ള മൂന്ന് തടിച്ച ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത് എന്ന് നബി -ﷺ- സ്വഹാബികൾക്ക് വിവരിച്ചു നൽകുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف البلغارية Azerianina اليونانية الأوزبكية الأوكرانية الجورجية اللينجالا المقدونية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നമസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
  2. ഇഹലോകത്തിലെ അവസാനിച്ചു പോകുന്ന വിഭവങ്ങളേക്കാൾ ഉത്തമം പരലോകത്ത് ഉപകരിക്കുന്ന സൽകർമ്മങ്ങളാണ്.
  3. മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതിന് മാത്രമാണ് ഈ പ്രതിഫലമുള്ളത് എന്ന് ധരിക്കേണ്ടതില്ല; മറിച്ച് നമസ്കരിക്കുന്ന വ്യക്തി എത്രയെല്ലാം ഖുർആൻ ആയത്തുകൾ അധികരിപ്പിക്കുന്നോ അത്രയെല്ലാം അവന് ഇപ്പറഞ്ഞ പ്രതിഫലത്തിൽ വർദ്ധനവുണ്ടാവുന്നതാണ്.
കൂടുതൽ