عَنْ بَهْزِ بْنِ حَكِيمٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ:
قُلْتُ يَا رَسُولَ اللَّهِ: مَنْ أَبَرُّ؟ قَالَ: «أُمَّكَ، ثُمَّ أُمَّكَ، ثُمَّ أُمَّكَ، ثُمَّ أَبَاكَ، ثُمَّ الْأَقْرَبَ فَالْأَقْرَبَ».
[حسن] - [رواه أبو داود والترمذي وأحمد] - [سنن أبي داود: 5139]
المزيــد ...
മുആവിയഃ ബ്നു ഹൈദഃ (رضي الله عنه) നിവേദനം:
ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരോടാണ് ഞാൻ ഏറ്റവും പുണ്യം ചെയ്യേണ്ടത്?" നബിﷺ പറഞ്ഞു: "നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. ശേഷം നിൻ്റെ പിതാവിനോടും, ശേഷം ഏറ്റവും അടുത്ത (കുടുംബ) ബന്ധമുള്ളവരോടും അതിനടത്തുള്ളവരോടും."
[ഹസൻ] - [رواه أبو داود والترمذي وأحمد] - [سنن أبي داود - 5139]
ഒരാൾ ഏറ്റവുമധികം പുണ്യം ചെയ്യേണ്ടതും നന്മയിൽ വർത്തിക്കേണ്ടതും നന്നായി പെരുമാറേണ്ടതും മനോഹരമായ ബന്ധം നിലനിർത്തേണ്ടതും സഹകരിക്കേണ്ടതും ബന്ധം ചേർക്കേണ്ടതുമെല്ലാം ആരോടാണെന്ന് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നു; തൻ്റെ ഉമ്മയോടായിരിക്കണം അത്. ഉമ്മയുടെ കാര്യം മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞു കൊണ്ട് നബി ﷺ അവരുടെ അവകാശം ഊന്നിയൂന്നി പറയുകയും ചെയ്തു. ജനങ്ങളിൽ മറ്റെല്ലാവരേക്കാളും അവർക്കുള്ള ശ്രേഷ്ഠത വിവരിക്കുന്നതിനാണത്. മാതാവിന് ശേഷം ഏറ്റവുമധികം നന്മകൾക്ക് അർഹതയുള്ളത് പിതാവിനാണെന്നും, ശേഷം ഏറ്റവും അടുത്ത കുടുംബബന്ധമുള്ളവരോടും അതിന് ശേഷം ഏറ്റവും ബന്ധമുള്ളവരോട് എന്ന നിലക്കാണെന്നും നബി ﷺ വിവരിക്കുന്നു. ഒരാളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതിന് അനുസരിച്ച് അവർ കൂടുതൽ നന്മക്ക് അർഹതയുള്ളവരായിരിക്കും.