+ -

عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
أَنَّهُ كَانَ يَقُولُ إِذَا أَصْبَحَ: «اللهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ النُّشُورُ» وَإِذَا أَمْسَى قَالَ: «بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ النُّشُورُ» قَالَ: وَمَرَّةً أُخْرَى: «وَإِلَيْكَ الْمَصِيرُ».

[حسن] - [رواه أبو داود والترمذي والنسائي في الكبرى وابن ماجه] - [السنن الكبرى للنسائي: 10323]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ-പ്രഭാതമായാൽ ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." വൈകുന്നേരമായാൽ അവിടുന്ന് പറയും: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾക്ക് വൈകുന്നേരമായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായതും. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." ചിലപ്പോൾ (അവസാനത്തിൽ അവിടുന്ന് പറയും): "നിന്നിലേക്കാണ് സർവ്വരുടെയും മടക്കവും."

[ഹസൻ] - - [السنن الكبرى للنسائي - 10323]

വിശദീകരണം

നബി -ﷺ- ദിവസത്തിൻ്റെ ആദ്യഘട്ടമായ പ്രഭാതത്തിലേക്ക് പ്രവേശിച്ചാൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
"അല്ലാഹുവേ! നിന്നെ കൊണ്ട് ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു" : അതായത് നിൻ്റെ സംരക്ഷണം ലഭിക്കുന്നവരും, നിൻ്റെ അനുഗ്രഹങ്ങളുടെ വിശാലതയാൽ വലയം ചെയ്യപ്പെട്ടവരും, നിന്നെ സ്മരിക്കുന്നതിൽ വ്യാപൃതരായും, നിൻ്റെ നാമം കൊണ്ട് നിന്നോട് സഹായം തേടുന്നവരും, നിൻ്റെ തൗഫീഖിനാൽ ധന്യരായവരും, നിൻ്റെ പക്കൽ നിന്നുള്ള ശക്തിയും സഹായവും കൊണ്ട് ചലിക്കുന്നവരുമായി കൊണ്ട് ഞങ്ങൾ നേരം പുലർന്നിരിക്കുന്നു. "നിന്നെ കൊണ്ട് ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു" : പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോഴുള്ള അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയുമുള്ളത്. എന്നാൽ പ്രദോഷത്തിൽ ഈ ദിക്ർ ചൊല്ലുമ്പോൾ 'ബിക അംസയ്നാ' എന്ന ഭാഗം ആദ്യം പറയേണ്ടതുണ്ട്. "നിന്നെ കൊണ്ട് ഞങ്ങൾ ജീവിക്കുകയും, നിന്നെ കൊണ്ട് ഞങ്ങൾ മരിക്കുകയും ചെയ്യുന്നു" : കാരണം അല്ലാഹുവാണ് ജീവൻ നൽകുന്നവൻ; അവനെ കൊണ്ടാണ് നാം ജീവിക്കുന്നത്. അവൻ തന്നെയാണ് മരിപ്പിക്കുന്നവനും; അവനെ കൊണ്ടാണ് നാം മരിക്കുന്നതും. "നിന്നിലേക്ക് തന്നെയാണ് പുനരുത്ഥാനവും" : മരണത്തിന് ശേഷം ജീവിക്കപ്പെടുന്നതും, മനുഷ്യരെല്ലാം ചിതറിത്തെറിച്ചതിന് ശേഷം ഒരുമിച്ചു കൂട്ടപ്പെടുന്നതും നിന്നിലേക്കാണ്. എല്ലാ സമയങ്ങളിലും എല്ലാ അവസ്ഥാന്തരങ്ങളിലും ഞങ്ങളുടെ സ്ഥിതി ഇതേ അവസ്ഥയിലാണ് തുടരുന്നത്. അതിൽ നിന്ന് എനിക്കൊരു വേർപ്പെടലില്ല; ഞാൻ അതിൽ നിന്ന് അകന്നു പോകുന്നതുമല്ല.
അസ്വർ നിസ്കാരത്തിന് ശേഷം പ്രദോഷത്തിലേക്ക് പ്രവേശിച്ചാൽ ഈ ദിക്ർ 'അല്ലാഹുമ്മ ബിക അംസയ്നാ' എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്. അവസാനത്തിൽ 'വ ഇലയ്കൽ മസ്വീർ' എന്നുമാണ് പറയേണ്ടത്. അതായത്, ഇഹലോകത്ത് നിന്ന് ഞങ്ങൾ മടങ്ങാനിരിക്കുന്നതും, അവസാനമായി ചെന്നണയുന്നതും അല്ലാഹുവിലേക്കാണ്. (അല്ലാഹുവേ!) നീയെന്നെ ജീവിപ്പിക്കുകയും നീ തന്നെ എന്നെ മരിപ്പിക്കുകയും ചെയ്യുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന നബി -ﷺ- യെ മാതൃകയാക്കി രാവിലെയും വൈകുന്നേരവും ചൊല്ലുന്നത് പ്രതിഫലാർഹമാണ്.
  2. മനുഷ്യൻ അവൻ്റെ ഏതൊരു അവസ്ഥയിലും അവൻ്റെ റബ്ബിലേക്ക് ഏറ്റവും ആവശ്യക്കാരനാണ്.
  3. രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ ദിക്റുകൾ അസ്വറിനു
  4. ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. രാവിലത്തേത് ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- ചൊല്ലിയാലും, വൈകുന്നേരത്തേത് മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.
  5. "നിന്നിലേക്കാണ് പുനരുത്ഥാനം'' എന്ന വാക്ക് രാവിലെ ചൊല്ലുന്നത് ഏറെ അനുയോജ്യമാണ്; മരിച്ചതിന് ശേഷം മനുഷ്യർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്നതും, അന്ത്യനാളിൽ അവരെ പുനരുജ്ജീവിപ്പിക്കുമെന്നും അവനെ ഓരോ പകലുകളും ഓർമ്മപ്പെടുത്തുന്നുണ്ട്. ഉറക്കത്തിന് ശേഷം ആത്മാവ് മടക്കപ്പെടുകയും, പുതിയൊരു ദിവസം ആരംഭിക്കുകയും, ജനങ്ങൾ തങ്ങളുടെ കാര്യങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്ന... അല്ലാഹു സൃഷ്ടിച്ച പുതിയ പ്രഭാതം അവർ ആസ്വദിക്കുന്ന പുതുപുലരി
  6. മനുഷ്യൻ്റെ മേൽ അല്ലാഹു നിശ്ചയിച്ച സാക്ഷിയാകുന്നു. അവൻ്റെ പ്രവർത്തനങ്ങൾ ശേഖരിക്കാനുള്ള ഖജനാവുകളാണ് അതിലെ ഓരോ സമയവും സന്ദർഭവും.
  7. "നിന്നിലേക്കാകുന്നു മടക്കം" എന്ന വാക്ക് വൈകുന്നേരം പറയുന്നതും ഏറെ സന്ദർഭോചിതമാണ്. ജനങ്ങൾ തങ്ങളുടെ ജോലികളിൽ നിന്ന് മടങ്ങി വരികയും, അവരുടെ ജോലിത്തിരക്കുകളിൽ നിന്ന് വിശ്രമത്തിലേക്ക് വന്നെത്തുകയും, വീടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന... ചിതറിത്തെറിച്ചു പോയവരെല്ലാം തുടങ്ങിയിടത്തേക്ക് വന്നണയുന്ന ഘട്ടമാണത്. അല്ലാഹുവിലേക്കുള്ള മടക്കവും പ്രയാണവും ഈ സന്ദർഭം മനുഷ്യനെ ഓർമ്മപ്പെടുത്തുന്നുണ്ട്.
കൂടുതൽ