عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «أقْرَبُ ما يَكون العبد مِنْ رَبِّهِ وهو ساجد، فَأَكْثروا الدُّعاء».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു അടിമ അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാവുക അവൻ സുജൂദിലാകുമ്പോഴാണ്. അതിനാൽ നിങ്ങൾ (സുജൂദിൽ) പ്രാർത്ഥന അധികരിപ്പിക്കുക."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്ന ഈ ഹദീഥിൽ നബി -ﷺ- പറയുന്നു: "ഒരു അടിമ അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാവുക അവൻ സുജൂദിലാകുമ്പോഴാണ്." കാരണം സുജൂദിൽ കിടക്കുന്ന വേളയിൽ അവൻ തൻ്റെ ശരീരത്തിലെ ഏറ്റവും ശ്രേഷ്ഠമായ അവയവം മനുഷ്യർ കാൽപാദം കൊണ്ട് ചവിട്ടുന്ന നിലത്ത് വെക്കുന്നു. അവൻ്റെ ശരീരത്തിലെ ഏറ്റവും ഉന്നതമായ അവയവമായ ശിരസ്സ് ഏറ്റവും താഴെയുള്ള അവയവമായ കാലിനോട് ചേർത്തു വെക്കുന്നു. ഇതെല്ലാം അല്ലാഹുവിനോടുള്ള താഴ്മവും വിനയവും കീഴൊതുക്കവുമായി കൊണ്ടാണ് അവൻ ചെയ്യുന്നത്. ഇക്കാരണത്താലാണ് സുജൂദിൻ്റെ സന്ദർഭം ഒരാൾ തൻ്റെ റബ്ബിനോട് ഏറ്റവും അടുത്തുള്ള സമയമാകുന്നത്. നബി -ﷺ- സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കാൻ അതിനാൽ തന്നെ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അതോടെ വാക്കിലും പ്രവൃത്തിയിലും അവൻ സുജൂദിൻ്റെ വേളയിൽ അല്ലാഹുവിനോട് ഏറ്റവും വിനയം പുലർത്തുന്നവനായി തീരുന്നു. സുജൂദിൽ ചൊല്ലേണ്ട പ്രാർത്ഥനയും ആ സന്ദർഭത്തിൽ അനുയോജ്യം തന്നെ. "ഏറ്റവും ഉന്നതനായ എൻ്റെ രക്ഷിതാവ് എത്ര പരിശുദ്ധൻ" എന്നർത്ഥമുള്ള വാക്കാണ് അവൻ പറയുന്നത്. അല്ലാഹുവാണ് അവൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും ഏറ്റവും മുകളിലുള്ളവനും മഹാഔന്നത്യമുള്ളവനുമെന്നും, അല്ലാഹുവിൻ്റെ മഹത്വത്തെ അപേക്ഷിച്ചു നോക്കുമ്പോൾ മനുഷ്യൻ അങ്ങേയറ്റം പഥിതനും താഴ്മയുള്ളവനുമെന്നും അത് സൂചിപ്പിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * സുജൂദിൻ്റെ വേളയിൽ പ്രാർത്ഥന അധികരിപ്പിക്കുന്നത് സുന്നത്താണ്. പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന സമയങ്ങളിലൊന്നാണത്.
  2. * നന്മകൾ അല്ലാഹുവിലേക്ക് മനുഷ്യനെ കൂടുതൽ അടുപ്പിക്കുന്നതാണ്.
  3. * ഒരു മനുഷ്യൻ്റെ സൽകർമ്മങ്ങൾ അധികരിക്കുന്നതിന് അനുസരിച്ച് അല്ലാഹു അയാളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്.
  4. * തൻ്റെ ഉമ്മത്തിന് നന്മയും അതിലേക്കുള്ള വഴികളും വാതിലുകളും പഠിപ്പിച്ചു നൽകാൻ നബി -ﷺ- പുലർത്തിയിരുന്ന താൽപര്യം.
കൂടുതൽ