عَنِ ابْنِ عَبَّاسٍ رضي الله عنهما:
أَنَّ نَبِيَّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ».
[صحيح] - [متفق عليه] - [صحيح مسلم: 2730]
المزيــد ...
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- ദുരിതങ്ങൾ ബാധിച്ചാൽ ഇപ്രകാരം പറയുമായിരുന്നു:
«لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ»
(സാരം) "അതിമഹാനും അത്യധികം ക്ഷമിക്കുന്നവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, ശ്രേഷ്ഠമായ സിംഹാസനത്തിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2730]
പ്രയാസങ്ങൾ കടുക്കുന്ന വേളയിലും ദുഃഖം കഠിനമാകുമ്പോഴും നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ» : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവനും, അവൻ്റെ വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അതിമഹത്വമുള്ളവനുമാകുന്നു. തിന്മകൾക്ക് ഉടനടി ശിക്ഷ നൽകാത്തവനും, അത് നീട്ടിവെക്കുന്നവനും, ശിക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും തിന്മകൾ പൊറുത്തു നൽകുന്നവനുമാകുന്നു അവൻ. അവൻ എല്ലാത്തിനും കഴിവുള്ളവനുമാകുന്നു. «لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ» : മഹത്തരമായ സിംഹാസനത്തിൻ്റെ (അർശിൻ്റെ) ഉടമസ്ഥനാകുന്നു അവൻ. «لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ» : ആകാശങ്ങളെയും ഭൂമിയെയും അവയിലുള്ള സർവ്വ വസ്തുക്കളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും അവയെ നന്നാക്കുന്നവനും, അവരെ ഉദ്ദേശിക്കുന്ന വിധം നിയന്ത്രിക്കുന്നവനും അവനാകുന്നു. «وَرَبُّ الْعَرْشِ الْكَرِيمِ» മാന്യമായ അർശിൻ്റെ സ്രഷ്ടാവും അവനാകുന്നു.