+ -

عَنْ أَبِي سَعِيدٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا» قَالُوا: إِذنْ نُكْثِرُ، قَالَ: «اللهُ أَكْثَرُ».

[صحيح] - [رواه أحمد] - [مسند أحمد: 11133]
المزيــد ...

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തിന്മക്ക് വേണ്ടിയോ കുടുംബബന്ധം വിഛേദിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിമായ വ്യക്തി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നല്കാതിരിക്കില്ല. ഒന്നുകിൽ അവന്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകും. അല്ലെങ്കിൽ പരലോകത്തേക്ക് അവനുവേണ്ടി അതിനെ സൂക്ഷിച്ച് വെക്കും. അതുമല്ലെങ്കിൽ അതിനു പകരമായി തതുല്യമായ ഒരു തിന്മ അവനിൽ നിന്ന് തടയും." അപ്പോൾ സ്വഹാബികൾ ചോദിച്ചു. നമ്മൾ അധികരിപ്പിക്കുകയാണെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു. "അല്ലാഹു ഏറ്റവും അധികരിപ്പിക്കുന്നവനാകുന്നു."

[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 11133]

വിശദീകരണം

മുസ്‌ലിമായ ഒരു മനുഷ്യൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനോട് തൻ്റെ ആവശ്യം തേടുകയും -അതിൽ എന്തെങ്കിലും തിന്മയോ അതിക്രമമോ അനീതിയോ എളുപ്പമാക്കി തരാൻ വേണ്ടിയുള്ള ചോദ്യമോ, തൻ്റെ മക്കൾക്കോ കുടുംബത്തിനോ എതിരെ പ്രാർത്ഥിച്ചു കൊണ്ടുള്ള ബന്ധവിഛേദനമോ ഇല്ലാത്തിടത്തോളം- അല്ലാഹു അവൻ്റെ പ്രാർത്ഥനക്ക് മൂന്നാലൊരു കാര്യം നൽകുന്നതാണ്. ഒന്നുകിൽ, അവൻ്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകുകയും, അവൻ ചോദിച്ച കാര്യം അവന് നൽകുകയും ചെയ്യും. അല്ലെങ്കിൽ, അന്ത്യനാളിൽ അവൻ്റെ പദവികൾ ഉന്നതമാകുന്നതിനും അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും പാപമോചനവുമായി ഈ പ്രാർത്ഥനയുടെ പ്രതിഫലം പരലോകത്തേക്ക് നീട്ടിവെക്കും. അതുമല്ലെങ്കിൽ, അവൻ്റെ പ്രാർത്ഥനക്ക് തുല്യമായ വിധത്തിലുള്ള ഒരു പ്രയാസം ഇഹലോകത്ത് അവനെ ബാധിക്കാതെ തടുത്തു വെക്കും. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "എങ്കിൽ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കട്ടെയോ; എങ്കിൽ ഞങ്ങൾക്ക് ഈ പുണ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ലഭിക്കുമല്ലോ?!" നബി (ﷺ) പറഞ്ഞു: "നിങ്ങൾ ചോദിക്കുന്നതിനേക്കാൾ അധികവും മഹത്തരവുമായതാണ് അല്ലാഹുവിങ്കലുള്ളത്. അവൻ്റെ ദാനം ഒരിക്കലും തീർന്നു പോവുകയോ അവസാനിക്കുകയോ ഇല്ല."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മുസ്‌ലിമായ ഒരാൾ നടത്തുന്ന പ്രാർത്ഥന ഒരിക്കലും തള്ളപ്പെടുന്നതല്ല; എന്നാൽ ഏതു പ്രാർത്ഥനകളിലും പാലിക്കപ്പെടേണ്ട നിബന്ധനകളും മര്യാദകളുമുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. അതിനാൽ ഓരോ മുഅ്മിനും തൻ്റെ പ്രാർത്ഥനകൾ അധികരിപ്പിക്കട്ടെ; 'പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ല' എന്ന് ആവലാതി പറഞ്ഞു കൊണ്ട് അവൻ ധൃതികൂട്ടാതിരിക്കട്ടെ.
  2. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുക എന്നാൽ ചോദിച്ച കാര്യം നൽകപ്പെടുക എന്ന് മാത്രമല്ല അർത്ഥം. ചിലപ്പോൾ അവൻ്റെ പ്രാർത്ഥന കാരണത്താൽ അവൻ്റെ പാപങ്ങൾ പൊറുത്തു നൽകപ്പെടുകയോ, അവന് പരലോകത്തേക്ക് പുണ്യമായി അത് രേഖപ്പെടുത്തപ്പെടുകയോ ചെയ്തേക്കാം.
  3. ശൈഖ് ഇബ്നു ബാസ് (رحمه الله) പറയുന്നു: "നിരന്തരമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ കുറിച്ച് നല്ലത് വിചാരിക്കുകയും, നിരാശയടയാതിരിക്കുകയും ചെയ്യുക എന്നത് പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. അതിനാൽ ഓരോരുത്തരും തൻ്റെ പ്രാർത്ഥന നിരന്തരമായി നിലനിർത്തുകയും, അല്ലാഹുവിനെ കുറിച്ചുള്ള തൻ്റെ വിചാരവും പ്രതീക്ഷയും നന്നാക്കുകയും ചെയ്യട്ടെ. അല്ലാഹു ഏറ്റവും യുക്തിയുള്ളവനായ ഹകീമും, എല്ലാം അറിയുന്നവനായ അലീമുമാണ് എന്ന് അവൻ മനസ്സിലാക്കട്ടെ. ചിലപ്പോൾ അവൻ്റെ തേട്ടങ്ങൾക്ക് ഉടനെ ഉത്തരം നൽകപ്പെട്ടേക്കാം; അതിന് പിന്നിൽ അല്ലാഹുവിന് ഒരു യുക്തിയുണ്ടായിരിക്കും. മറ്റു ചിലപ്പോൾ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നത് വൈകിയേക്കാം; അതിലും അവന് മഹത്തരമായ യുക്തിയുണ്ട്. ചിലപ്പോൾ ചോദിച്ചതിനേക്കാൾ നല്ലത് അല്ലാഹു അവന് നൽകുകയും ചെയ്തേക്കാം."
കൂടുതൽ