+ -

عَنْ عَائِشَةَ رضي الله عنها قَالَتْ:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسْتَحِبُّ الْجَوَامِعَ مِنَ الدُّعَاءِ، وَيَدَعُ مَا سِوَى ذَلِكَ.

[صحيح] - [رواه أبو داود وأحمد] - [سنن أبي داود: 1482]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത് അവിടുന്ന് ഉപേക്ഷിച്ചിരുന്നു.

[സ്വഹീഹ്] - - [سنن أبي داود - 1482]

വിശദീകരണം

ഇഹലോകത്തെയും പരലോകത്തെയും നന്മകൾ ഒരുമിപ്പിക്കുന്ന, ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയമുൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി (ﷺ) ഇഷ്ടപ്പെട്ടിരുന്നു. അല്ലാഹുവിനെ പ്രകീർത്തിക്കുകയും, സദുദ്ദേശ്യത്തോടെയുള്ള തേട്ടങ്ങളും മാത്രം ഉൾക്കൊള്ളിക്കുന്നതും, (ആവശ്യമില്ലാത്ത) മറ്റു കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാർത്ഥനകളായിരുന്നു അവ.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നന്മയുടെ എല്ലാ വശങ്ങളും ചുരുങ്ങിയ വാക്കുകളിൽ ഉൾക്കൊള്ളുന്ന പ്രാർത്ഥനാ വചനങ്ങൾ പ്രയോഗിക്കുന്നത് പുണ്യകരമാണ്. അല്ലാഹുവിനോടുള്ള തേട്ടങ്ങളിൽ അനാവശ്യമായ പദപ്രയോഗങ്ങളും നീട്ടിവലിച്ച വിശദീകരണങ്ങളും ഉപയോഗിക്കുന്നത് വെറുക്കപ്പെട്ടതാണ്. നബി (ﷺ) യുടെ മാതൃകക്കും അത് വിരുദ്ധമാണ്.
  2. ചുരുങ്ങിയ വാക്കുകളിൽ ആശയപ്രപഞ്ചം ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന വിധത്തിൽ 'ജവാമിഉൽ കലിം' എന്ന സവിശേഷത നബി (ﷺ) ക്ക് പ്രത്യേകമായി നൽകപ്പെട്ടിരുന്നു.
  3. നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ ശീലമാക്കാനുള്ള പരിശ്രമം അനിവാര്യമാണ്; അവിടുത്തെ പ്രാർത്ഥനകൾ സുദീർഘമാണെങ്കിലും അതിലെ വാക്കുകൾ കൂടുതലുണ്ടെങ്കിൽ പോലും ആ പ്രാർത്ഥനകളെല്ലാം ആശയസമ്പുഷ്ടങ്ങളായിരുന്നു.
കൂടുതൽ