عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أَلْحِقُوا الفَرَائِضَ بِأَهْلِهَا، فَمَا بَقِيَ فَلِأَوْلَى رَجُلٍ ذَكَرٍ».
[صحيح] - [متفق عليه] - [صحيح البخاري: 6737]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"അനന്തരസ്വത്തിലെ നിശ്ചിത ഓഹരികൾ അതിന് അർഹതപ്പെട്ടവരിലേക്ക് ചേർക്കുക; അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത പുരുഷന് അവകാശപ്പെട്ടതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6737]
അനന്തരസ്വത്ത് ഭാഗിക്കുമ്പോൾ, അല്ലാഹു നിശ്ചയിച്ച നിയമങ്ങൾക്ക് യോജിച്ചു കൊണ്ട്, ശരീഅത്ത് അനുസരിച്ചുള്ള നീതിയുക്തമായ ഓഹരി വെപ്പ് പ്രകാരം, അതിൻ്റെ അവകാശികൾക്ക് സ്വത്ത് വീതിച്ചു നൽകാൻ നബി (ﷺ) കൽപ്പിച്ചിരിക്കുന്നു.അങ്ങനെ, ഖുർആനിൽ നിർണയിക്കപ്പെട്ട ഓഹരിയുള്ളവർക്ക് (അഥവാ, മൂന്നിൽ രണ്ട്, മൂന്നിൽ ഒന്ന്, ആറിൽ ഒന്ന്, പകുതി, നാലിൽ ഒന്ന്, എട്ടിൽ ഒന്ന് എന്നീ ഓഹരിയുള്ളവർക്ക്) അവരുടെ ഓഹരികൾ നൽകുക. അതിനുശേഷം ബാക്കിയുള്ളത്, മരിച്ച വ്യക്തിയോട് ഏറ്റവും അടുത്ത പുരുഷന് നൽകണം. ഇവരെയാണ് 'അസബ' (സ്വന്തം നിലയിൽ അനന്തരാവകാശമുള്ളവർ) എന്ന് വിളിക്കുന്നത്.