عَنْ سَلْمَانَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ رَبَّكُمْ حَيِيٌّ كَرِيمٌ، يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا».
[حسن] - [رواه أبو داود والترمذي وابن ماجه] - [سنن أبي داود: 1488]
المزيــد ...
സൽമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു."
[ഹസൻ] - - [سنن أبي داود - 1488]
പ്രാർത്ഥനയുടെ വേളയിൽ രണ്ട് കൈകളും ഉയർത്താൻ നബി (ﷺ) പ്രേരണ നൽകുന്നു. അല്ലാഹു അങ്ങേയറ്റം ലജ്ജയുള്ളവനായ ഹയിയ്യാണ്; അവൻ ദാനം നൽകുന്നത് ഉപേക്ഷിക്കുന്നവനല്ല. തൻ്റെ അടിമക്ക് സന്തോഷമുണ്ടാക്കുന്നത് അവൻ പ്രവർത്തിക്കുകയും, പ്രയാസമുണ്ടാക്കുന്നത് അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. ചോദിക്കുക പോലും ചെയ്യാതെ ഉദാരമായി നൽകുന്നവനായ കരീമാണ് അവൻ; അപ്പോൾ ചോദിച്ചവനോട് അവൻ്റെ കാര്യമെന്തായിരിക്കും?! പ്രാർത്ഥനയുടെ വേളയിൽ തൻ്റെ നേർക്ക് കൈകളുയർത്തുന്ന ഒരു മുഅ്മിനിനെ ശൂന്യമായ കൈകളോടെയും പാഴായ പ്രാർത്ഥനയോടെയും തിരിച്ചയക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു.