عَنْ عِيَاضِ بْنِ حِمَارٍ أَخِي بَنِي مُجَاشِعٍ رَضيَ اللهُ عنه قَالَ: قَامَ فِينَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ خَطِيبًا، فَقَالَ: وَسَاقَ الْحَدِيثَ وَفِيهِ:
«وَإِنَّ اللهَ أَوْحَى إِلَيَّ أَنْ تَوَاضَعُوا حَتَّى لَا يَفْخَرَ أَحَدٌ عَلَى أَحَدٍ، وَلَا يَبْغِي أَحَدٌ عَلَى أَحَدٍ».
[صحيح] - [رواه مسلم] - [صحيح مسلم: 2865]
المزيــد ...
ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു:
"നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2865]
നബി -ﷺ- സ്വഹാബികളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു കൊണ്ട് ചില കാര്യങ്ങൾ അവരെ അറിയിച്ചു. അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: ആളുകൾ നിർബന്ധമായും പരസ്പരം വിനയം കാണിക്കണമെന്ന് അല്ലാഹു അവിടുത്തേക്ക് വഹ്-യ് (സന്ദേശം) നൽകിയിരിക്കുന്നു. ജനങ്ങളോട് താഴ്മയോടെയും സൗമ്യതയോടെയും പെരുമാറിക്കൊണ്ടാണ് വിനയം കാത്തുസൂക്ഷിക്കേണ്ടത്. ആരും തന്റെ വംശത്തിന്റെ പേരിലോ സമ്പത്തിന്റെ പേരിലോ മറ്റെന്തെങ്കിലും പേരിലോ മറ്റൊരാൾക്ക് മേൽ ഔന്നത്യം അവകാശപ്പെടുകയോ അഹങ്കരിക്കുകയോ ചെയ്യാതിരിക്കാനും, ഒരാളും മറ്റൊരാളോടും അതിക്രമം കാണിക്കാതിരിക്കാനുമാണ് അവിടുന്ന് ഇപ്രകാരം കൽപ്പിച്ചത്.