ഹദീസുകളുടെ പട്ടിക

നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക
عربي ഇംഗ്ലീഷ് ഉർദു
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്
عربي ഇംഗ്ലീഷ് ഉർദു
വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്
عربي ഇംഗ്ലീഷ് ഉർദു
ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്
عربي ഇംഗ്ലീഷ് ഉർദു