____
[] - []
المزيــد ...
നബി -ﷺ- യുടെ സേവകനായിരുന്ന അബൂ ഹംസഃ അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [الأربعون النووية - 13]
ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ മുസ്‌ലിംകളിൽ ഒരാളുടെയും വിശ്വാസം പൂർണ്ണത കൈവരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. തനിക്ക് ആഗ്രഹിക്കുന്നത് പോലെ തൻ്റെ സഹോദരനും ആഗ്രഹിക്കേണ്ട കാര്യങ്ങൾ എന്നതിൽ സൽകർമ്മങ്ങളും, ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും ഉൾപ്പെടും. അതോടൊപ്പം തനിക്ക് അനിഷ്ടകരമായ കാര്യം തൻ്റെ സഹോദരന് ബാധിക്കുന്നതിലും അവന് അനിഷ്ടമുണ്ടാകേണ്ടതുണ്ട്. അവനിൽ എന്തെങ്കിലും മതപരമായ ന്യൂനതയോ കുറവോ കണ്ടാൽ അത് പരിഹരിക്കാൻ വേണ്ടി ശ്രമിക്കുക എന്നതും, അവനിൽ എന്തെങ്കിലും നന്മ കണ്ടാൽ അവനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും, അവൻ്റെ ഭൗതികവും മതപരവുമായ കാര്യങ്ങളിൽ അവനെ ഗുണദോഷിക്കുക എന്നതുമെല്ലാം ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ.