عَنْ أَبِي مُـحَمَّدٍ الحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ - سِبْطِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَرَيْحَانَتِهِ-، قَالَ: حَفِظْتُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«دَعْ مَا يَرِيبُك إلَى مَا لَا يَرِيبُكَ».
[صحيح] - [رواه الترمذي والنسائي] - [الأربعون النووية: 11]
المزيــد ...
അബൂ മുഹമ്മദ്, നബി -ﷺ- യുടെ പേരമകനും സ്നേഹഭാജനവുമായ ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്:
"സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക."
[സ്വഹീഹ്] -
വാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... അത് ഉപേക്ഷിക്കുകയും, സംശയമില്ലാത്തതും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു.