عَن قُطْبَةَ بنِ مَالِكٍ رَضيَ اللهُ عنه قَالَ: كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ:
«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ».
[صحيح] - [رواه الترمذي] - [سنن الترمذي: 3591]
المزيــد ...
ഖുത്ബതു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
"അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3591]
നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആ ഇപ്രകാരമായിരുന്നു: (അല്ലാഹുവേ, ഞാൻ നിന്നോട് രക്ഷ തേടുന്നു) നിന്നോടല്ലാതെ മറ്റാരോടും ഞാൻ അഭയം തേടുകയും സഹായം ചോദിക്കുകയും ചെയ്യുന്നില്ല. (വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്ന്) അല്ലാഹുവും അവന്റെ റസൂലും വിലക്കിയ പക, അസൂയ, അഹങ്കാരം എന്നിവ പോലുള്ള സ്വഭാവങ്ങളിൽ നിന്ന്. (വെറുക്കപ്പെട്ട പ്രവൃത്തികളിൽ നിന്നും) ശപിക്കലും, ചീത്ത വിളിക്കലും പോലുള്ള മോശം പ്രവൃത്തികൾ ഉദാഹരണം. (എല്ലാ ദുഷിച്ച ദേഹേച്ഛകളിൽ നിന്നും) അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി മനസ്സ് ആഗ്രഹിക്കുന്ന എല്ലാ ദേഹേച്ഛകളും അതിൽ ഉൾപ്പെടും.