+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«قَالَ اللَّهُ تَبَارَكَ وَتَعَالَى: أَعْدَدْتُ لِعِبَادِي الصَّالِحِينَ، مَا لاَ عَيْنٌ رَأَتْ، وَلاَ أُذُنٌ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ» قَالَ أَبُو هُرَيْرَةَ: اقْرَؤُوا إِنْ شِئْتُمْ: {فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ} [السجدة: 17].

[صحيح] - [متفق عليه] - [صحيح البخاري: 4779]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ മിന്നിമറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കി വെച്ചിരിക്കുന്നു." അബൂ ഹുറൈറ (رضي الله عنه) പറയുന്നു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ പാരായണം ചെയ്തോളൂ: "കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദഃ: 17)

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4779]

വിശദീകരണം

അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: എൻ്റെ സച്ചരിതരായ ദാസന്മാർക്കുള്ള ആദരവും ശ്രേഷ്ഠതയുമായി സ്വർഗത്തിൽ ഞാൻ ഒരുക്കി തയ്യാറാക്കി വെച്ചിട്ടുള്ളത് ഒരു കണ്ണും ഇന്നു വരെ ദർശിച്ചിട്ടില്ലാത്തതും, ഒരു ചെവിയിലും വിവരിക്കപ്പെട്ടു കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെ ഹൃദയത്തിലും മിന്നിമറഞ്ഞു പോകാത്ത രൂപത്തിലുള്ളതുമായ അനുഗ്രഹങ്ങളാണ്. ശേഷം അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ (അല്ലാഹുവിൻ്റെ ഈ വചനം അതിനുള്ള തെളിവായി) നിങ്ങൾ പാരായണം ചെയ്തോളൂ:
"കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദ: 17)

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
  2. അല്ലാഹു തൻ്റെ സൽകർമ്മികളായ ദാസന്മാർക്ക് ഒരുക്കി വെച്ചത് നേടിയെടുക്കാൻ വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിക്കാനും ദുഷ്പ്രവർത്തികൾ ഉപേക്ഷിക്കാനുമുള്ള പ്രേരണയും പ്രോത്സാഹനവും.
  3. സ്വർഗത്തിലുള്ള എല്ലാ കാര്യങ്ങളും അല്ലാഹു അവൻ്റെ ഗ്രന്ഥമായ ഖുർആനിലോ, നബി -ﷺ- അവിടുത്തെ ഹദീഥുകളിലോ നമുക്ക് അറിയിച്ചു തന്നിട്ടില്ല. നാം അറിഞ്ഞതിനേക്കാൾ എത്രയോ മഹത്തരവും വലുതുമാണ് നാം അറിഞ്ഞിട്ടില്ലാത്തവ.
  4. സ്വർഗത്തിലെ അനുഗ്രഹങ്ങളുടെ പൂർണ്ണതയും, എല്ലാ ന്യൂനതകളിൽ നിന്നും കലർപ്പുകളിൽ നിന്നും ശുദ്ധമായ വിധത്തിലുള്ള സന്തോഷങ്ങളും സുഖാനുഗ്രഹങ്ങളുമാണ് സ്വർഗവാസികൾക്ക് നൽകപ്പെടുക എന്നുമുള്ള വിവരണം.
  5. ഐഹികവിഭവങ്ങളെല്ലാം അവസാനിക്കുന്നതും തീർന്നു പോകുന്നതുമാണ്. പരലോകമാണ് ഉത്തമവും എന്നെന്നേക്കും ബാക്കിയാകുന്നതും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ