عَنِ عَائِشَةَ أُمِّ المُؤْمِنين رَضيَ اللهُ عنها زَوْجَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
أَنَّ الْحَوْلَاءَ بِنْتَ تُوَيْتِ بْنِ حَبِيبِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى مَرَّتْ بِهَا وَعِنْدَهَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: هَذِهِ الْحَوْلَاءُ بِنْتُ تُوَيْتٍ، وَزَعَمُوا أَنَّهَا لَا تَنَامُ اللَّيْلَ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَنَامُ اللَّيْلَ! خُذُوا مِنَ الْعَمَلِ مَا تُطِيقُونَ، فَوَاللهِ لَا يَسْأَمُ اللهُ حَتَّى تَسْأَمُوا».
[صحيح] - [متفق عليه] - [صحيح مسلم: 785]
المزيــد ...
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഹൗല ബിൻത് തുവൈത്ത് ബിൻ ഹബീബ് അവരുടെ അടുക്കലൂടെ കടന്നുപോകുമ്പോൾ നബി -ﷺ- അവിടെയുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: "ഇത് ഹൗല ബിൻത് തുവൈത്ത് ആണ്. അവർ രാത്രി ഉറങ്ങാറില്ലെന്നാണ് (ആളുകൾ) പറയുന്നത്." അപ്പോൾ നബി -ﷺ- പറഞ്ഞു: "രാത്രി ഉറങ്ങാറില്ലെന്നോ?! കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു മടുക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 785]
വിശ്വാസികളുടെ മാതാവ് ആയിഷ -رَضِيَ اللَّهُ عَنْهُ- യുടെ അടുത്ത് ഹൗല ബിൻത് തുവൈത്ത് -رَضِيَ اللَّهُ عَنْهُ- ഉണ്ടായിരുന്നു. നബി -ﷺ- അവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ അവിടെ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. അപ്പോൾ ആയിശാ (رضي الله عنها) നബിയോട് -ﷺ- പറഞ്ഞു: "ഈ സ്ത്രീ രാത്രി ഉറങ്ങാറില്ല, മറിച്ച് രാത്രി മുഴുവൻ നിസ്കരിക്കുകയാണ് ചെയ്യാറുള്ളത്." അപ്പോൾ അവരുടെ ഈ പ്രവർത്തനത്തിലെ തീവ്രതയെ എതിർത്തു കൊണ്ട് നബി -ﷺ- പറഞ്ഞു: "അവൾ രാത്രി ഉറങ്ങാറില്ലെന്നോ! നിങ്ങൾക്ക് സ്ഥിരമായി ചെയ്യാൻ കഴിയുന്ന സൽകർമങ്ങൾ പ്രവർത്തിക്കുക. അല്ലാഹുവാണെ സത്യം! തന്റെ സദ്‌വൃത്തരും അനുസരണയുള്ളവരുമായ അടിമകൾക്ക് അവരുടെ അനുസരണക്കും, നന്മകൾക്കും, സൽകർമങ്ങൾക്കും പ്രതിഫലം നൽകുന്നതിൽ അല്ലാഹുവിന് മടുക്കുകയില്ല; അവർക്ക് കർമങ്ങൾ ചെയ്യുന്നതിൽ മടുപ്പുണ്ടാവുകയും അവർ കർമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ."