عَنْ قَتَادَةَ قَالَ:
سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَقَالَ: «كَانَتْ مَدًّا»، ثُمَّ قَرَأَ: {بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ} [الفاتحة: 1] يَمُدُّ بِبِسْمِ اللَّهِ، وَيَمُدُّ بِالرَّحْمَنِ، وَيَمُدُّ بِالرَّحِيمِ.

[صحيح] - [رواه البخاري] - [صحيح البخاري: 5046]
المزيــد ...

ഖതാദഃ (رحمه الله) നിവേദനം:
അനസ് (رضي الله عنه) വിനോട് ചോദിക്കപ്പെട്ടു: "നബിയുടെ (ﷺ) ഖുർആൻ പാരായണം എങ്ങനെയായിരുന്നു?" അപ്പോൾ അദ്ദേഹം പറഞ്ഞു: "അവിടുന്ന് നീട്ടിയാണ് പാരായണം ചെയ്തിരുന്നത്." ശേഷം അദ്ദേഹം "{بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ}" എന്ന് ഓതിക്കേൾപ്പിച്ചു. 'ബിസ്മില്ലാഹി' എന്നതിലും, 'അർ-റഹ്മാൻ' എന്നതിലും, 'അർ-റഹീം' എന്നതിലും അദ്ദേഹം നീട്ടിക്കൊണ്ടാണ് പാരായണം ചെയ്തത്."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 5046]

വിശദീകരണം

നബിയുടെ (ﷺ) ഖുർആൻ പാരായണരീതി എങ്ങനെയായിരുന്നുവെന്ന് അനസ് ബ്നു മാലികിനോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവിടുന്ന് പാരായണം ചെയ്യുമ്പോൾ ശബ്ദം നീട്ടുമായിരുന്നു. (ഉദാഹരണത്തിന്) 'അല്ലാഹു' എന്നതിലെ 'ഹ' ക്ക് മുമ്പുള്ള 'ലാം' അവിടുന്ന് നീട്ടിയിരുന്നു. 'അർ-റഹ്മാൻ' എന്നതിലെ 'നൂനി'ന് മുമ്പുള്ള 'മീമും', 'അർ-റഹീം' എന്നതിലെ 'ഹ' യും അവിടുന്ന് നീട്ടിപ്പാരായണം ചെയ്തിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മദ്ദ് (നീട്ടൽ): അലിഫ്, വാവ്, യാ എന്നീ അക്ഷരങ്ങളെ നീട്ടി ഉച്ചരിക്കുന്നതിനെയാണ് 'മദ്ദ്' എന്ന് പറയുന്നത്. ഇവ സുക്കൂനായിരിക്കുകയും, അവയ്ക്ക് മുമ്പ് അനുയോജ്യമായ ഹറക്കത്ത് (സ്വരചിഹ്നം) വരികയും ചെയ്യുമ്പോഴാണ് ഇപ്രകാരം നീട്ടേണ്ടത്.
  2. നബിയുടെ (ﷺ) ഖുർആൻ പാരായണരീതി.
  3. നബിയുടെ (ﷺ) പാരായണരീതി എപ്രകാരമായിരുന്നു എന്ന് പ്രായോഗികമായി അനസ് ബ്നു മാലിക് (رضي الله عنه) ഈ ഹദീഥിലൂടെ കാണിച്ചു തന്നിരിക്കുന്നു.
  4. ഇമാം സിൻദി പറഞ്ഞു: "(അവിടുന്ന് ശബ്ദം നീട്ടിയിരുന്നു)" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, നീട്ടാൻ സാധിക്കുന്ന അക്ഷരങ്ങളെ നീട്ടി ഉച്ചരിക്കുക എന്നതാണ്. അത് (ഖുർആനിന്റെ ആശയങ്ങളെക്കുറിച്ച്) ചിന്തിക്കാനും, മനനം ചെയ്യാനും, ഉപദേശങ്ങൾ സ്വീകരിക്കുന്നവർക്ക് ഗുണപാഠങ്ങൾ ഉൾക്കൊള്ളാനും സഹായിക്കും.
  5. തജ്‌വീദ് നിയമങ്ങളും ഖുർആൻ വിജ്ഞാനീയങ്ങളും പഠിക്കേണ്ടതിന്റെ പ്രാധാന്യം.
  6. പ്രമാണങ്ങൾ മനസ്സിലാക്കുന്നതിന് പണ്ഡിതന്മാരിലേക്ക് മടങ്ങേണ്ടതുണ്ട്. അനസ്
  7. (رضي الله عنه) വിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ചോദിച്ചയാൾക്ക് അത് വ്യക്തമാക്കി നൽകിയത് പോലെ.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക