عَنِ ابْنِ أَبِي مُلَيْكَةَ:
عَنْ بَعْضِ أَزْوَاجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ -قَالَ: أَبُو عَامِرٍ، قَالَ نَافِعٌ: أُرَاهَا حَفْصَةَ- أَنَّهَا سُئِلَتْ عَنْ قِرَاءَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَتْ: إِنَّكُمْ لَا تَسْتَطِيعُونَهَا قَالَ: فَقِيلَ لَهَا أَخْبِرِينَا بِهَا. قَالَ: فَقَرَأَتْ قِرَاءَةً تَرَسَّلَتْ فِيهَا قَالَ أَبُو عَامِرٍ: قَالَ نَافِعٌ: فَحَكَى لَنَا ابْنُ أَبِي مُلَيْكَةَ {الحَمْدُ لِلَّهِ رَبِّ الْعَالَمِينَ} [الفاتحة: 2] ثُمَّ قَطَّعَ {الرَّحْمَنِ الرَّحِيمِ} [الفاتحة: 1] ثُمَّ قَطَّعَ {مَالِكِ يَوْمِ الدِّينِ}.

[صحيح] - [رواه أحمد] - [مسند أحمد: 26470]
المزيــد ...

ഇബ്നു അബീ മുലൈക്ക (رحمه الله) നിവേദനം:
നബിയുടെ (ﷺ) ഭാര്യമാരിൽ ഒരാളിൽ നിന്ന് - (അബൂ ആമിർ പറയുന്നു, നാഫിഅ് പറഞ്ഞു: അത് ഹഫ്‌സ (رضي الله عنها) ആണെന്നാണ് ഞാൻ കരുതുന്നത്) - അവർ നബിയുടെ (ﷺ) പാരായണത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: "നിങ്ങൾക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല." അപ്പോൾ അവരോട് പറയപ്പെട്ടു: "ഞങ്ങൾക്ക് അത് പറഞ്ഞു തന്നാലും." (നിവേദകൻ) പറയുന്നു: അങ്ങനെ അവർ സാവധാനം നിർത്തി നിർത്തിയുള്ള ഒരു പാരായണശൈലി ഓതിക്കൊടുത്തു. അബൂ ആമിർ പറയുന്നു, നാഫിഅ് പറഞ്ഞു: ഇബ്നു അബീ മുലൈക്ക അത് ഞങ്ങൾക്ക് വിവരിച്ചു തന്നു: അദ്ദേഹം {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് ഓതി, ശേഷം നിർത്തി. {അർറഹ്മാനീ റഹീം} എന്ന് ഓതി, ശേഷം നിർത്തി. {മാലിക്കി യൗമിദ്ദീൻ} എന്ന് ഓതി.

[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 26470]

വിശദീകരണം

വിശ്വാസികളുടെ മാതാവായ ഹഫ്‌സയോട് (رضي الله عنها) നബിയുടെ (ﷺ) ഖുർആൻ പാരായണം എങ്ങനെയായിരുന്നുവെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: "നിങ്ങൾക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല." അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: "ഞങ്ങൾക്ക് അത് പറഞ്ഞുതന്നാലും." നാഫിഅ് പറയുന്നു: നബിയുടെ (ﷺ) പാരായണരീതി അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടി ഇബ്നു അബീ മുലൈക്ക ഞങ്ങൾക്ക് സാവധാനം ഓതിത്തന്നു. അദ്ദേഹം {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് ഓതി, ശേഷം പാരായണം നിർത്തി; എന്നിട്ട് {അർറഹ്മാനീ റഹീം} എന്ന് ഓതി. ശേഷം പാരായണം നിർത്തി; എന്നിട്ട് {മാലിക്കി യൗമിദ്ദീൻ} എന്ന് ഓതി.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബിയുടെ (ﷺ) ഖുർആൻ പാരായണരീതി.
  2. നബിയുടെ (ﷺ) പാരായണരീതി എപ്രകാരമായിരുന്നു എന്ന് പ്രായോഗികമായി ഈ ഹദീഥിലൂടെ കാണിച്ചു തന്നിരിക്കുന്നു.
  3. ഖുർആൻ പാരായണം ചെയ്യുമ്പോൾ സാവധാനം ഓതുകയും (തർതീൽ), നിർത്തി നിർത്തി ഓതുകയും വേണം. ആയത്തുകളുടെ അർത്ഥം ചിന്തിക്കാൻ ഈ രീതിയാണ് കൂടുതൽ സഹായകം.
  4. മുൻഗാമികൾ
  5. (സലഫുകൾ) വിശുദ്ധ ഖുർആനും നബിയുടെ (ﷺ) പ്രവൃത്തികളും സ്വായത്തമാക്കാൻ കാണിച്ചിരുന്ന ശ്രദ്ധയും താൽപ്പര്യവും.
  6. തജ്‌വീദ് നിയമങ്ങളും ഖുർആൻ വിജ്ഞാനീയങ്ങളും പഠിക്കേണ്ടതിന്റെ പ്രാധാന്യം.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക