+ -

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ رَفَعَهُ:
فِي قَوْلِ اللَّهِ عَزَّ وَجَلَّ: {وَمَنْ يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ} [الحج: 25] قَالَ: «لَوْ أَنَّ رَجُلًا هَمَّ فِيهِ بِإِلْحَادٍ وَهُوَ بِعَدَنِ أَبْيَنَ لَأَذَاقَهُ اللَّهُ عَذَابًا أَلِيمًا».

[صحيح] - [رواه أحمد والحاكم] - [المستدرك على الصحيحين: 3461]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് നബി (ﷺ) പറഞ്ഞതായി അറിയിക്കുന്നു:
"അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌." (ഹജ്ജ്: 25) എന്ന ആയത്തിൻ്റെ വിശദീകരണമായി അവിടൂന്ന് പറഞ്ഞു: "ഒരാൾ മജ്സിദുൽ ഹറാമിൽ അതിക്രമമായി വല്ലതും പ്രവർത്തിക്കാൻ (യമനിലെ) അദനിൽ നിന്ന് തീരുമാനമെടുത്താലും അല്ലാഹു അവനെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്."

[സ്വഹീഹ്] - [رواه أحمد والحاكم] - [المستدرك على الصحيحين - 3461]

വിശദീകരണം

"അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌." (ഹജ്ജ്: 25) - ഖുർആനിലെ ഈ വചനത്തെ കുറിച്ച് ഇബ്നു മസ്ഊദ് (رضي الله عنه) അറിയിക്കുന്നു: ജനങ്ങളിൽ ആരെങ്കിലും മക്കാഹറമിൽ തെറ്റായ ഒരു പ്രവൃത്തി ചെയ്യാനും -കൊലപാതകമോ മറ്റോ ചെയ്തു കൊണ്ട്- അല്ലാഹു നിശ്ചയിച്ച പവിത്രതയെ കളങ്കപ്പെടുത്താനും മനസ്സിൽ പറയുകയും തീരുമാനമെടുക്കുകയും ചെയ്താൽ... അവൻ യമനിലെ അദൻ എന്ന നാട്ടിൽ വെച്ചാണ് അത് തീരുമാനിച്ചതെങ്കിലും അല്ലാഹു അതിന് വേദനയേറിയ ശിക്ഷ അവനെ രുചിപ്പിക്കുന്നതാണ്. ഹറമിൽ അതിക്രമം പ്രവർത്തിക്കണമെന്നില്ല; വിദൂരമായ ഒരു ദേശത്ത് വെച്ച് അത് മനസ്സിൽ ഉദ്ദേശിച്ചാൽ പോലും ഇപ്രകാരം കഠിനമായ ശിക്ഷയാണുണ്ടാവുക എന്ന് ചുരുക്കം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഹറം പ്രദേശത്തിനുള്ള പ്രത്യേകതയും മഹത്വവും.
  2. ശൈഖ് നാസ്വിർ അസ്സഅ്ദി
  3. (رحمه الله) പറഞ്ഞു: "ഹറമിനെ ആദരിക്കുകയും അങ്ങേയറ്റം ആ നാടിന് ബഹുമാനം കൽപ്പിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണെന്നും, അവിടെ തിന്മകൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയോ അവ പ്രവർത്തിക്കുകയോ ചെയ്യുന്നത് ശക്തമായി താക്കീത് നൽകപ്പെട്ട കാര്യമാണെന്നും ഈ ആയത്ത് അറിയിക്കുന്നു."
  4. ദ്വഹ്ഹാക് (رحمه الله) പറഞ്ഞു: "മക്കയിൽ വെച്ച് ഒരു തിന്മ പ്രവർത്തിക്കാൻ ഏതൊരു നാട്ടിൽ വെച്ച് ഒരാൾ ആലോചിച്ചാലും ആ തിന്മ അവൻ്റെ മേൽ രേഖപ്പെടുത്തപ്പെടും; അവൻ അത് പ്രവർത്തിച്ചിട്ടില്ലെങ്കിൽ കൂടി."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക