عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مِنْ حُسْنِ إِسْلَامِ المَرْءِ تَرْكُهُ مَا لَا يَعْنِيهِ».
[قال النووي: حديث حسن] - [رواه الترمذي وغيره] - [الأربعون النووية: 12]
المزيــد ...
അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു:
"ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്."
[قال النووي: حديث حسن] - [رواه الترمذي وغيره] - [الأربعون النووية - 12]
ഒരു മുസ്‌ലിമിൻ്റെ ഇസ്‌ലാം പൂർണ്ണമാകുകയും അവന്റെ ഈമാൻ നന്നാകുകയും ചെയ്യുന്നതിന്റെ അടയാളമാണ്, അവനെ ബാധിക്കുന്നതോ അവന് പ്രയോജനകരമല്ലാത്തതോ ആയ വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും അവൻ അകലം പാലിക്കുക എന്നത്. അതുപോലെ, ദീനിലോ ദുനിയാവിലോ അവന് ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും അവൻ്റെ നന്മയിൽ പെട്ടതാണ്. കാരണം, ഒരാൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുഴുകുന്നത് ചിലപ്പോൾ അവന് ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിൽ നിന്ന് അവനെ അകറ്റിയേക്കാം. അല്ലെങ്കിൽ നിർബന്ധമായും ഒഴിവാക്കേണ്ടിയിരുന്ന കാര്യങ്ങളിലേക്ക് അവനെ അത് നയിച്ചേക്കാം. മനുഷ്യർ ഓരോരുത്തരും അവന്റെ കർമ്മങ്ങളെക്കുറിച്ച് അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുന്നവരാണ് താനും.