عَنْ أَبِي هُرَيْرَةَ رَضيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا دَخَلَ أَحَدُكُمْ المَسْجِدَ فَلْيُسَلِّمْ عَلَى النَّبِيِّ وَلْيَقُلْ: اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ فَلْيُسَلِّمْ عَلَى النَّبِيِّ وَلْيَقُلْ: اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ»، وَلِلْحَاكِمِ: «وَإِذَا خَرَجَ فَلْيُسَلِّمْ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلْيَقُلْ: اللَّهُمَّ أَجِرْنِي مِنَ الشَّيْطَانِ الرَّجِيمِ».
[حسن] - [رواه ابن ماجه والحاكم] - [سنن ابن ماجه: 773]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലൊരാൾ മസ്ജിദിൽ പ്രവേശിച്ചാൽ അവൻ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ.' അവൻ (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എന്നെ നീ സംരക്ഷിക്കേണമേ.'"
ഹാകിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അവൻ (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ നബിയുടെ -ﷺ- മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എനിക്ക് നീ കാവൽ നൽകേണമേ.'"
[ഹസൻ] - [رواه ابن ماجه والحاكم] - [سنن ابن ماجه - 773]
മുസ്‌ലിമായ ഒരാൾ മസ്ജിദിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ, നബിയുടെ -ﷺ- മേൽ 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ മുഹമ്മദ്' (അല്ലാഹുവേ, മുഹമ്മദ് നബിയിൽ നിൻ്റെ രക്ഷയും സമാധാനവും വർഷിക്കേണമേ) എന്ന് പറഞ്ഞുകൊണ്ട് സലാം പറയുകയും, ശേഷം ഇപ്രകാരം പറയുകയും വേണം: (اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ) "അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ." ഇനി അവൻ പുറത്തിറങ്ങിയാൽ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: (اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ) "അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എന്നെ നീ സംരക്ഷിക്കേണമേ." ഹാകിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അവൻ പറയട്ടെ: (اللَّهُمَّ أَجِرْنِي مِنَ الشَّيْطَانِ الرَّجِيمِ) "അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എനിക്ക് നീ കാവൽ നൽകേണമേ."