عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ صَلَّى صَلاَتَنَا وَاسْتَقْبَلَ قِبْلَتَنَا وَأَكَلَ ذَبِيحَتَنَا فَذَلِكَ المُسْلِمُ الَّذِي لَهُ ذِمَّةُ اللَّهِ وَذِمَّةُ رَسُولِهِ، فَلاَ تُخْفِرُوا اللَّهَ فِي ذِمَّتِهِ».
[صحيح] - [رواه البخاري] - [صحيح البخاري: 391]
المزيــد ...
അനസ് ഇബ്നു
മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും നമ്മുടെ നിസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, അവനാണ് മുസ്‌ലിം. അവന് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണമുണ്ട്. അതിനാൽ, അല്ലാഹു നൽകിയ സംരക്ഷണത്തിൽ (കരാറിൽ) നിങ്ങൾ അവനെ വഞ്ചിക്കരുത്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 391]
ദീനിൻ്റെ പ്രത്യക്ഷമായ ചിഹ്നങ്ങളെ മുറുകെപ്പിടിക്കുന്നവർ—അതായത് നമ്മെപ്പോലെ നിസ്കരിക്കുകയും നമ്മുടെ ഖിബ്‌ലയായ കഅ്ബയെ അഭിമുഖീകരിക്കുകയും നാം അറുത്തത് അനുവദനീയമായി കണ്ട് ഭക്ഷിക്കുകയും ചെയ്യുന്നവർ—അവരാണ് മുസ്ലിംകൾ എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും അഭയവും കരാറുമുണ്ട്. അതിനാൽ, അവരുമായി ബന്ധപ്പെട്ട കാര്യത്തിൽ അല്ലാഹുവിന്റെ അഭയത്തെയും കരാറിനെയും നിങ്ങൾ ലംഘിക്കരുത്.