عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لاَ يُصَلِّي أَحَدُكُمْ فِي الثَّوْبِ الوَاحِدِ لَيْسَ عَلَى عَاتِقَيْهِ شَيْءٌ».
[صحيح] - [متفق عليه] - [صحيح البخاري: 359]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തൻ്റെ രണ്ട് ചുമലുകൾക്ക് മുകളിൽ ഒന്നുമില്ലാതെ, ഒരൊറ്റ വസ്ത്രത്തിൽ നിങ്ങളിലൊരാളും നിസ്കരിക്കരുത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 359]
ഒരൊറ്റ വസ്ത്രത്തിൽ നിസ്കരിക്കുന്ന വ്യക്തി തൻ്റെ തോളിനും കഴുത്തിനും ഇടയിൽ യാതൊരു വസ്ത്രവുമില്ലാത്ത നിലയിൽ നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു. രണ്ട് ചുമലുകൾ ഔറത്തല്ലായെങ്കിലും അവ രണ്ടും മറക്കുന്നത് നിസ്കാരത്തിലെ ഔറത്ത് മറക്കാൻ കൂടുതൽ സഹായകമാണ്. നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കുമ്പോൾ പാലിച്ചിരിക്കേണ്ട അല്ലാഹുവിനോടുള്ള ആദരവിൻ്റെയും ബഹുമാനത്തിൻ്റെയും രീതിയോട് ഏറ്റവും അടുത്തു നിൽക്കുന്നതും ഈ രീതിയാണ്.